താൾ:CiXIV270.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 21

സ്ഥതയിൽ നിൽക്കുന്നുണ്ടെല്ലൊ— അതകൊണ്ട എന്റെ മ
നസ്സിന്റെ സ്വസ്ഥത അതിന സഹജമായ ഒരു ഗുണമാണെ
ന്ന ഞാൻ വിചാരിക്കുന്നു.
മാ—ഇന്ദുലെഖക്ക ക്ഷണസാദ്ധ്യമല്ലാത്ത യാതൊരു കാൎയ്യത്തി
ലും ഇന്ദുലെഖയുടെ മനസ്സ ഇതവരെ വ്യാപരിച്ചിട്ടില്ലെ?
ഇ—ഇല്ലെന്നാണ എനിക്ക തൊന്നുന്നത. എന്നാൽ ക്ഷണസാ
ദ്ധ്യമെന്ന മാധവൻ പറഞ്ഞതിന്റെ അൎത്ഥം എനിക്ക മന
സ്സിലായില്ല. സാദ്ധ്യാസാദ്ധ്യങ്ങളെക്കുറിച്ച മാത്രമാണ ഞാൻ
ഉദ്ദെശിച്ചത.
മാ— ഞാൻ ദൃഷ്ടാന്തം പറയാം. ഇപ്പൊൾ ഇന്ദുലെഖ അതി മ
നൊഹരമായും അതി പരിമളത്തൊടു കൂടിയും ഇരിക്കുന്ന ഒ
രു പുഷ്പത്തെ കാണുന്നു. അതിനെ കാണുമ്പൊൾ ആ പുഷ്പ
ത്തെ നിഷ്പ്രയാസെന കിട്ടാൻ തരമില്ലെന്ന അറിവ ഉണ്ടെ
ങ്കിലും ഉടനെ അതിനെ തന്റെ കയ്യിൽ എടുത്ത അതിന്റെ
പരിമളത്തെ അനുഭവിക്കെണമെന്ന ഒരു മനസ്സ അല്ലെങ്കി
ൽ ആഗ്രഹം ഉന്ദുലെഖക്ക ഉണ്ടാവുന്നില്ലെ. അത അപ്പൊൾ
തന്നെ സാദ്ധ്യമാണെങ്കിലെ ഉണ്ടാവുന്നുള്ളൂ. അതല്ലാ സാദ്ധ്യ
മൊ— അസാദ്ധ്യമൊ— ക്ഷണസാദ്ധ്യമൊ—വിളംബസാദ്ധ്യമൊ
എന്നുള്ള ആലൊചന കഴിഞ്ഞിട്ട മാത്രമൊ പുഷ്പത്തെപ്പറ്റി
ആഗ്രഹം ഉണ്ടാവുന്നത?
ഇ—പുഷ്പം ഭംഗിയും പരിമളവും ഉള്ളതാണെന്ന അതിന്റെ
കാഴ്ചയിൽ ബൊദ്ധ്യം വന്നാൽ എന്റെ മനസ്സ ആ പുഷ്പ
ത്തെ ഉദ്ദെശിച്ച ആഹ്ലാദപ്പെടുമായിരിക്കാം. അത എടുപ്പാ
ൻ യൊഗ്യവും സാദ്ധ്യവും ആണെന്ന കൂടി ബൊദ്ധ്യമാവുന്ന
തിന്ന മുമ്പ അത എടുത്ത കയ്യിൽ വെക്കെണമെന്നുള്ള ആ
ഗ്രഹം എനിക്ക ഉണ്ടാവുകയില്ല— അതാണ എന്റെ മനസ്സി
ന ഒരു ഗുണം ഞാൻ കാണുന്നത.
മാ—ഇപ്പൊൾ ഇന്ദുലെഖ പറഞ്ഞതും ഞാൻ മുമ്പ പറഞ്ഞതും

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/45&oldid=193015" എന്ന താളിൽനിന്ന് ശേഖരിച്ചത്