താൾ:CiXIV270.pdf/44

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

20 രണ്ടാം അദ്ധ്യായം.

രുഷന്റെ യൊഗ്യത.
മാ— സ്ത്രീയിന്റെ യൊഗ്യതയൊ?
ഇ— ഒരു സ്ത്രീ ഇപ്പൊൾ മനസ്സിന്ന സുഖക്കെട തൊന്നി കളിപ്പാ
ൻ രസമില്ലെന്ന പറഞഞില്ല— മാധവനല്ലെ കളിപ്പാൻ ഇന്ന
അത്ര രസം തൊന്നുന്നില്ലെന്ന പറഞ്ഞത.
മാ—പക്ഷെ ഇന്ദുലെഖ മനസ്സിനെ സ്വാധീനമാക്കി വെച്ചിട്ടു
ണ്ടായിരിക്കാം.
ഇ—ഞാൻ അത പരിക്ഷിച്ചിട്ടില്ലാ. സ്വാധീനമല്ലാതെ തൊന്നു
മ്പൊൾ അല്ലെ ൟ പരീക്ഷ ചെയ്യെണ്ടത. സ്വാധീനമല്ലെ
ന്ന ഇതുവരെ എനിക്ക തൊന്നീട്ടില്ല— അങ്ങിനെ തൊന്നാൻ
സംഗതി ഉണ്ടായിട്ടില്ലാ.
മാ—മനസ്സിന്ന ഇച്ഛിക്കുന്ന സകലവും സാധിച്ചു കൊണ്ടിരി
ക്കുമ്പൊൾ മനസ്സ നിമിത്തം ഉപദ്രവം ഉണ്ടാവാൻ എടയി
ല്ലാ. ഇന്ദുലെഖക്ക അങ്ങിനെ സകലവും സാധിച്ചുകൊണ്ടിരി
ക്കുന്നതിനാലായിരിക്കും മനസ്സിനെ പരീക്ഷിപ്പാൻ എടയാ
വാഞ്ഞത.
ഇ—എന്റെ മനസ്സ സാദ്ധ്യമല്ലാത്തതിൽ ആഗ്രഹിക്കാറില്ലാ—
ഇത എന്റെ മനസ്സിന്ന സ്വതസ്സിദ്ധമായ ഒരു ഗുണമാണെ
ന്ന അറിഞ്ഞ ഞാൻ സന്തൊഷിക്കുന്നു. അതുകൊണ്ട മാധവ
ൻ പറഞ്ഞത ശരി തന്നെ— എന്റെ മനസ്സ വ്യാപരിക്കുന്ന
തിൽ ഒന്നിലും എനിക്ക വ്യസനിപ്പാൻ എട ഉണ്ടായിട്ടില്ല.
മാ—അങ്ങിനെ എല്ലായ്പൊഴും വരുമൊ— അങ്ങിനെ വന്നാൽ
തന്നെ അത മനസ്സിനെ സ്വാധീനമാക്കീട്ടല്ലെ.
ഇ—അല്ലാ, മനസ്സിനെ സ്വാധീനമാക്കെണമെങ്കിൽ അതിന
വെറെ ചില സാധനങ്ങളെ ഉപയൊഗിച്ചിട്ടുവെണം— ധൈ
ൎയ്യം, ക്ഷമാ മുതലായ സാധനങ്ങളെ ഉപയൊഗിച്ചിട്ടുവെണം
മനസ്സിനെ സ്വാധീനമാക്കാൻ— അങ്ങിനെ ഉള്ള സാധന
ങ്ങളെ ഒന്നും ഉപയൊഗിക്കാതെ തന്നെ എന്റെ മനസ്സ സ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/44&oldid=193014" എന്ന താളിൽനിന്ന് ശേഖരിച്ചത്