താൾ:CiXIV270.pdf/427

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരിപതാം അദ്ധ്യായം. 403

ഹിപ്പാൻ ഞാൻ ഒരുങ്ങിയിരിക്കുന്നു. ആര എന്തതന്നെ പറയട്ടെ,
ഇംക്ലീഷ പഠിക്കുന്നതകൊണ്ട എല്ലാ സ്ത്രീകളും പരിശുദ്ധമാരായി
വ്യഭിചാരം മുതലായ യാതൊരു ദുഷ്പ്രവൃത്തിക്കും മനസ്സ വരാ
തെ അരുന്ധതികളായി വരുമെന്ന ഞാൻ പറയുന്നില്ല. വ്യഭി
ചാരം മുതലായ ദുഷ്പ്രവൃത്തികൾ ലൊകത്തിൽ എവിടെയാണ
ഇല്ലാത്തത— പുരുഷന്മാർ ഇംക്ലീഷ പഠിച്ചവര എത്ര വികൃതിക
ളായി കാണുന്നുണ്ട. അതപൊലെ സ്ത്രീകളിലും വികൃതികൾ ഉ
ണ്ടായിരിക്കും. പുരുഷന്മാർ ഇംക്ലീഷ പഠിപ്പുള്ളവർ ചിലർ വി
കൃതികളായി തീരുന്നതിനാൽ പുരുഷന്മാരെ ഇംക്ലീഷ പഠിപ്പി
ക്കുന്നത അബദ്ധമാണെന്ന പറയുന്നുണ്ടൊ.

അതുകൊണ്ട എന്റെ ഒരു മുഖ്യമായ അപെക്ഷ എന്റെ
നാട്ടുകാരൊടു ഉള്ളത കഴിയുന്ന പക്ഷം പെൺകുട്ടികളെ ആ
ൺകുട്ടികളെ പൊലെ തന്നെ എല്ലായ്പൊഴും ഇംക്ലീഷ പഠിപ്പി
ക്കെണ്ടതാണെന്നാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/427&oldid=193617" എന്ന താളിൽനിന്ന് ശേഖരിച്ചത്