താൾ:CiXIV270.pdf/426

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

402 ഇരിപതാം അദ്ധ്യായം.

വരും ഉണ്ടായിരിക്കാം— ൟ പഠിപ്പുകൾ ഉണ്ടായാൽ പൊരാ—
സംസ്കൃതത്തിൽ നാടകാലങ്കാരവില്പത്തിയൊളം എത്തിയവൎക്ക
ശൃംഗാരരസം ഒന്നുമാത്രം അറിവാൻ കഴിയും—അത മുഖ്യമായി വെ
ണ്ടത തന്നെ. എന്നാൽ അതുകൊണ്ടപൊരാ— നിങ്ങളുടെ മന
സ്സിന്ന നല്ല വെളിച്ചം വരെണമെങ്കിൽ നിങ്ങൾ ഇംക്ലീഷതന്നെ
പഠിക്കണം. ആ ഭാഷ പഠിച്ചാലെ ഇപ്പൊൾ അറിയെണ്ടതായ
പലെ കാൎയ്യങ്ങളും അറിവാൻ സംഗതി വരികയുള്ളു. അങ്ങിനെ
യുള്ള അറിവുണ്ടായാലെ നിങ്ങൾ പുരുഷന്മാൎക്ക സമസൃഷ്ടികളാ
ണെന്നും പുരുഷന്മാരെ പൊലെ നിങ്ങൾക്കും സ്വതന്ത്രത ഉണ്ടെ
ന്നും സ്ത്രീജന്മം ആയതകൊണ്ട കെവലം പുരുഷന്റെ അടിമയാ
യി നിങ്ങൾ ഇരിപ്പാൻ ആവശ്യമില്ലെന്നും അറിവാൻ‌കഴികയുള്ളു.

ഇംക്ലീഷ പഠിപ്പാൻ എട വരാത്തവൎക്ക ഇംക്ലീഷ പഠിച്ച
പുരുഷന്മാര കഴിയുന്നെടത്തൊളം അറിവ ഉണ്ടാക്കി കൊടുക്കെ
ണ്ടതാണ. മലയാള ഭാഷയിൽ പലവിധമായ പുസ്തകങ്ങൾ ഇം
ക്ലീഷപഠിപ്പിൽനിന്ന കിട്ടുന്ന തത്വങ്ങളെ വെളിപ്പെടുത്തി എഴു
തുവാൻ യൊഗ്യന്മാരായ പലെ മലയാളികളും ഉണ്ട. അവർ ഇ
ത ചെയ്യാത്തതിനെ കുറിച്ച ഞാൻ വ്യസനിക്കുന്നു.

ഇംക്ലീഷ പഠിച്ചാലെ അറിവുണ്ടാകയുള്ളു— ഇല്ലെങ്കിൽ അ
റിവുണ്ടാകയില്ലെന്ന ഞാൻ പറയുന്നില്ല. എന്നാൽ എന്റെ അ
ഭിപ്രായത്തിൽ ൟ കാലത്ത ഇംക്ലീഷവിദ്യ പഠിക്കുന്നതിനാൽ
ഉണ്ടാവുന്ന യൊഗ്യത വെറെ യാതൊന്നു പഠിച്ചാലും ഉണ്ടാവു
ന്നതല്ലെന്ന തന്നെയാണ.

ഇംക്ലീഷ പഠിച്ച ഇംക്ലീഷ സമ്പ്രദായമാവുന്നത കൊണ്ട
നുമ്മടെ നാട്ടുകാരായ സ്ത്രീകൾക്ക അത്യാപത്ത വരുന്നു എന്ന
കാണിപ്പാൻ ഇയ്യടെ വടക്കെ ഇൻഡ്യയിൽ ഒരാൾ ഒരു പുസ്ത
കം എഴുതീട്ടുണ്ട— ഇംക്ലീഷ സ്ത്രീകളെപ്പൊലെ നുമ്മടെ സ്ത്രീകൾക്ക
അറിവും മിടുക്കും സാമൎത്ഥ്യവും ഉണ്ടായാൽ അതകൊണ്ട വരു
ന്ന ആപത്തുകളെ എല്ലാം ബഹു സന്തൊഷത്തൊടുകൂടി സ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/426&oldid=193614" എന്ന താളിൽനിന്ന് ശേഖരിച്ചത്