താൾ:CiXIV270.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരിപതാം അദ്ധ്യായം 401

വിദ്യ അഭ്യസിപ്പിക്കുന്നത പൊലെ സ്ത്രീകളെയും വിദ്യ അഭ്യസി
പ്പിച്ചാൽ ഉണ്ടാവുന്ന ഗുണത്തെപ്പറ്റി മാത്രമാണ. ഇന്ദുലെഖ
ഒരു ചെറിയ പെൺകിടാവായിരുന്നുവെങ്കിലും, തന്റെ അച്ഛ
ൻ, തന്നെ പ്രിയപ്പെട്ട വളൎത്തിയ ശക്തനായ തന്റെ അമ്മാമ
ൻ, ഇവര അകാലത്തിങ്കൽ മരിച്ചതിനാൽ കെവലം നിസ്സഹാ
യ സ്ഥിതിയിലായിരുന്നു എങ്കിലും, തന്റെ രക്ഷിതാവായ വലി
യച്ഛൻ വലിയ കൊപിയും താൻ ഉദ്ദെശിച്ച സ്വയംവര കാൎയ്യ
ത്തിന്ന പ്രതികൂലിയും ആയിരുന്നുവെങ്കിലും, ഇന്ദുലെഖയുടെ പ
ഠിപ്പും അറിവും നിമിത്തം അവൾക്ക ഉണ്ടായ ധൈൎയ്യത്തിനാ
ലും സ്ഥിരതയാലും താൻ വിചാരിച്ച കാൎയ്യം നിഷ്പ്രയാസെന
അവൾക്ക സാധിച്ചു. പഞ്ചുമെനവൻ സ്നെഹം നിമിത്തം ത
ന്നെയാണ ഒടുവിൽ എല്ലാം ഇന്ദുലെഖയുടെ ഹിതംപൊലെ
അനുസരിച്ചത എന്ന തന്നെ വിചാരിക്കുന്നതായാലും അദ്ദെ
ഹം ഒരു ക്രൂരബുദ്ധിയും പിടിത്തക്കാരനുമായിരുന്നുവെങ്കിൽത
ന്നെ ഇന്ദുലെഖ താൻ ആഗ്രഹിച്ചതും നിശ്ചയിച്ചതും ആയ പു
രുഷനെ അല്ലാതെ പഞ്ചുമെനവന്റെ ഇഷ്ടപ്രകാരം അദ്ദെ
ഹം പറയുന്നാളുടെ ഭാൎയ്യയായി ഇരിക്കയില്ലായിരുന്നു എന്ന എ
ന്റെ വായനക്കാര നിശ്ചയമായി അഭിപ്രായപ്പെടുമെന്നുള്ളതി
ന എനിക്ക സംശയമില്ലാ.

പിന്നെ സ്ത്രീകൾ ഒന്ന ആലൊചിക്കെണ്ടത തങ്ങൾ പഠി
പ്പും അറിവും ഇല്ലാത്തവരായാൽ അവരെ കുറിച്ച പുരുഷന്മാര
എത്ര നിസ്സാരമായി വിചാരിക്കുകയും പ്രവൃത്തിക്കുകയും ചെയ്യു
മെന്നാണ. കല്ല്യാണിക്കുട്ടിയെ നമ്പൂരിപ്പാട്ടിലെക്ക പഞ്ചുമെന
വൻ കൊടുത്തത വീട്ടിൽ ഉള്ള ഒരു പൂച്ചക്കുട്ടിയെയൊ മറ്റൊ
പിടിച്ച കൊടുത്തത പൊലെയാണ. എന്റെ പ്രിയപ്പെട്ട നാട്ടു
കാരായ സ്ത്രീകളെ! നിങ്ങൾക്ക ഇതിൽ ലജ്ജ തൊന്നുന്നില്ലെ.
നിങ്ങളിൽ ചിലർ സംസ്കൃതം പഠിച്ചവരും ചിലർ സംഗീതാഭ്യാ
സം ചെയ്തവരും ചിലർ സംഗീത സാഹിത്യങ്ങൾ രണ്ടും പഠിച്ച


51*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/425&oldid=193611" എന്ന താളിൽനിന്ന് ശേഖരിച്ചത്