താൾ:CiXIV270.pdf/424

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

400 ഇരിപതാം അദ്ധ്യായം.

ഞാൻ ശങ്കിക്കുന്നില്ല. സ്വയംവരദിവസം പഞ്ചുമെനൊൻ അ
തിഘൊഷമായി ബ്രാഹ്മണസദ്യയും മറ്റും കഴിച്ചു. ആ ദിവ
സം തന്നെ ഗൊവിന്ദസെൻ ബങ്കാളാത്തനിന്ന അയച്ച ഒരു ബ
ങ്കി കിട്ടി. മുമ്പ സമ്മാനം കൊടുത്ത സാധനങ്ങളെക്കാൾ അ
ധികം കൌതുകമുള്ളതും വില എറിയതും ആയ പലെ സാമാന
ങ്ങളും അതിൽ ഉണ്ടായിരുന്നു. അതകളെ എല്ലാം കണ്ട ഇന്ദു
ലെഖക്കും മറ്റും വളരെ സന്തൊഷമായി. ഇന്ദുലെഖയുടെ പാ
ണിഗ്രഹണം കഴിഞ്ഞ കഷ്ടിച്ച ഒരു മാസം ആവുമ്പൊഴെക്ക മാ
ധവനെ സിവിൽ സൎവ്വീസിൽ എടുത്തതായി കല്പന കിട്ടി. ഇ
ന്ദുലെഖയും മാധവനും മാധവന്റെ അച്ഛനമ്മമാരൊടുംകൂടി
മദിരാശിക്ക പൊയി സുഖമായി ഇരുന്നു. ൟ കഥ ഇവിടെ അ
വസാനിക്കുന്നു.

നമ്മുടെ ൟ കഥയിൽ പറയപ്പെട്ട എല്ലാവരും ഇപ്പൊൾ
ജീവിച്ചിരിക്കുന്നുണ്ട. മാധവൻ ഇപ്പൊൾ സിവിൽ സൎവ്വീസിൽ
ഒരു വലിയ ഉദ്യൊഗത്തിൽ ഇരിക്കുന്നു. മാധവനും ഇന്ദുലെഖ
ക്കും ചന്ദ്രസൂൎയ്യന്മാരെപൊലെ രണ്ട കിടാങ്ങൾ ഉണ്ടായിട്ടുണ്ട.
ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയും ആണ ഉണ്ടായിട്ടുള്ളത.
തന്റെ ഉദ്യൊഗമൂലമായുള്ള പ്രവൃത്തികളെ വിശെഷിച്ച പ്രാ
പ്തിയൊടും സത്യത്തൊടുംകൂടി നടത്തി വളരെ കീൎത്തിയൊടു
കൂടി മാധവനും, തന്റെ കിടാങ്ങളെ ലാളിച്ചും രക്ഷിച്ചും തന്റെ
ഭൎത്താവിന വെണ്ടുന്ന സൎവ്വ സുഖങ്ങളെയും കൊടുത്തുംകൊ
ണ്ട അതി മനൊഹരിയായിരിക്കുന്ന ഇന്ദുലെഖയും സുഖമായി
അത്യൌന്നത്യ പദവിയിൽ ഇരിക്കുന്നു. ഈ ദമ്പതിമാരുടെ ക
ഥ വായിക്കുന്ന വായനക്കാൎക്കും നമുക്കും ജഗദീശ്വരൻ സൎവ്വമം
ഗളത്തെ ചെയ്യട്ടെ.

ഞാൻ ൟ കഥ എഴുതുവാനുള്ള കാരണം ൟ പുസ്തകത്തി
ന്റെ പീഠികയിൽ പ്രസ്താവിച്ചിട്ടുണ്ട. ൟ കഥയിൽ നിന്ന എ
ന്റെ നാട്ടുകാര മുഖ്യമായി മനസ്സിലാക്കെണ്ടത പുരുഷന്മാരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/424&oldid=193609" എന്ന താളിൽനിന്ന് ശേഖരിച്ചത്