താൾ:CiXIV270.pdf/423

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരിപതാം അദ്ധ്യായം. 399

മാധവൻ പതുക്കെ അകത്ത കടന്നു ഇന്ദുലെഖയെ നൊ
ക്കിയപ്പൊൾ അതി പരവശയായി കണ്ടു കണ്ണിൽ നിന്ന വെ
ള്ളം താനെ ഒഴുകി. ഇന്ദുലെഖയുടെ കട്ടിലിന്മെൽ ചെന്ന ഇരുന്നു
രണ്ടുപെരും അന്യൊന്യം കണ്ണുനീർ കൊണ്ടുതന്നെ കുശലപ്ര
ശ്നം കഴിച്ചു. ഒടുവിൽ—

മാധവൻ—കഷ്ടം! ദെഹം ഇത്ര പരവശമായി പൊയെല്ലൊ.
വിവരങ്ങൾ എല്ലാം ഞാൻ അറിഞ്ഞു. നുമ്മളുടെ ദുഷ്കാലം
കഴിഞ്ഞു എന്ന വിശ്വസിക്കുന്നു.

ഇന്ദുലെഖ—കഴിഞ്ഞു എന്നതന്നെ ഞാൻ വിചാരിക്കുന്നു. വ
ലിയച്ഛനെ കണ്ടുവൊ?

മാ—കണ്ടു— സന്തൊഷമായിട്ട എല്ലാം സംസാരിച്ചു. അദ്ദെഹം ഇ
യ്യെടെ നമുക്ക വെണ്ടി ചെയ്തത എല്ലാം ഞാൻ അറിഞ്ഞത
കൊണ്ടും എന്റെ അച്ഛൻ ആവശ്യപ്പെട്ട പ്രകാരവും ഞാൻ
അദ്ദെഹത്തിന്റെ കാലിൽ സാഷ്ടാംഗമായി നമസ്കരിച്ചു. അ
ദ്ദെഹത്തിന്ന വളരെ സന്തൊഷമായി.

ഇ—മാധവൻ ചെയ്ത കാൎയ്യങ്ങളിൽ എനിക്ക വളരെ ബൊദ്ധ്യ
മായത ഇപ്പൊൾ ചെയ്തു എന്ന പറഞ്ഞ കാൎയ്യമാണ. വലിയ
ച്ഛൻ പരമ ശുദ്ധാത്മാവാണ. അദ്ദെഹത്തിന്റെ കാലിൽ
നമസ്കരിച്ചത വളരെ നന്നായി. നുമ്മൾ രണ്ടുപെൎക്കും നിഷ്ക
ന്മഷഹൃദയമാകയാൽ നല്ലതതന്നെ ഒടുവിൽ വന്ന കൂടുകയു
ള്ളു.

ഇങ്ങിനെ രണ്ടുപെരുംകൂടി ഓരൊ സല്ലാപങ്ങളെ കൊണ്ട
അന്ന പകൽ മുഴുവനും കഴിച്ചു. വൈകുന്നെരം പഞ്ചുമെനൊ
ൻ മുകളിൽവന്ന ഇന്ദുലെഖയുടെ ശരീരസുഖ വൎത്തമാനങ്ങളെ
ല്ലാം ചൊദിച്ചതിൽ വളരെ സുഖമുണ്ടെന്നറിഞ്ഞ സന്തൊഷി
ച്ചു. മാധവൻ വീട്ടിൽ എത്തിയതിന്റെ ഏഴാം ദിവസം ഇന്ദു
ലെഖ മാധവനെ സ്വയംവരം ചെയ്തു. യഥാൎത്ഥത്തിൽ സ്വയം
വരമാകയാൽ ആ വാക്കുതന്നെ ഇവിടെ ഉപയൊഗിക്കുന്നതിൽ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/423&oldid=193606" എന്ന താളിൽനിന്ന് ശേഖരിച്ചത്