താൾ:CiXIV270.pdf/421

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം. 397

കെ—അതിന എന്താ സംശയം— എല്ലാം ദൈവകൃപയും ബ്രാ
ഹ്മണരുടെ അനുഗ്രഹവും തന്നെ.

ഇന്ദുലെഖ ചിറിച്ചു. സത്യത്തിന്റെ പ്രായശ്ചിത്തവും ക
മ്പിവൎത്തമാനവും തമ്മിൽ ഒരു സംബന്ധവും ഓൎത്തിട്ട ഇന്ദു
ലെഖ കണ്ടില്ലാ. വെറെ അവിടെ കൂടിയതിൽ പക്ഷെ ലക്ഷ്മി
ക്കുട്ടി അമ്മ ഒഴികെ എല്ലാവരും പഞ്ചുമെനവന്റെ അഭിപ്രാ
യം ശരി എന്ന തന്നെ വിചാരിച്ചു. എല്ലാവൎക്കും മനസ്സിന്ന സ
ന്തൊഷമായി. അന്നതന്നെ പഞ്ചുമെനവൻ പ്രതിമകൾ ദാനം
ചെയ്തു. അണ്ണാത്തിര വാദ്ധ്യാൎക്ക ഒരു ഏഴ എട്ടക്ഷരങ്ങൾ കിട്ടി.
നാലഞ്ച നമ്മുടെ ശങ്കരശാസ്ത്രികൾക്കും കിട്ടി. ബ്രാഹ്മണസദ്യ
യും മറ്റും കഴിഞ്ഞ പഞ്ചുമെനവൻ ഇന്ദുലെഖയുടെ അടുക്കെ
വന്നപ്പൊഴെക്ക ഇന്ദുലെഖയുടെ ശരീരസുഖക്കെട വളരെ ഭെ
ദമായി കണ്ടു. കഞ്ഞി നല്ലവണ്ണം കുടിച്ചിരിക്കുന്നു. കുരയും തല
തിരിച്ചലും ഇല്ലെന്ന തന്നെ പറയാം. ശരീരത്തിലെ വെദനയും
വളരെ ഭെദം. ക്ഷീണത്തിനും വളരെ കുറവ. ഇതെല്ലാം കണ്ട
വൃദ്ധൻ വളരെ സന്തൊഷിച്ചു. തന്റെ പ്രായശ്ചിത്തത്തിന്റെ
ഫലമാണ ഇത എന്ന അസംബന്ധമായി തീൎച്ചയാക്കി. ഇന്ദു
ലെഖയൊട ഓരൊ വിശെഷങ്ങളും പറഞ്ഞ ഇരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/421&oldid=193602" എന്ന താളിൽനിന്ന് ശേഖരിച്ചത്