താൾ:CiXIV270.pdf/417

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം. 393

ൾ പഞ്ചുമെനവനും മറ്റും കൊണിയുടെ ചുവട്ടിൽ ബഹുവ്യ
സനത്തൊടുകൂടി നിൽക്കുന്നത കണ്ടു. ലക്ഷ്മിക്കുട്ടി അമ്മയെ ക
ണ്ടപ്പൊൾ പഞ്ചുമെനവൻ വെഗം വിളിച്ച സ്വകാൎയ്യമായി ചൊ
ദിക്കുന്നു.

പഞ്ചുമെനവൻ—എന്താണ കുട്ടി നിലവിളിച്ചത.

ലക്ഷ്മിക്കുട്ടിഅമ്മ—(കരഞ്ഞും കൊണ്ട) അവൾ സ്വപ്നത്തിൽ മാ
ധവനെ ആരൊ വഴിയാത്ര ചെയ്യുമ്പൊൾ കുത്തിക്കൊന്നതാ
യി കണ്ടുവത്രെ— അപ്പൊൾ കലശലായ വ്യസനം തൊന്നി
നിലവിളിച്ചു. ഇപ്പൊൾ വല്ലാതെ പനിക്കുന്നു. ഞാൻ വെഗം
മുകളിലെക്ക പൊവട്ടെ.

പഞ്ചുമെനവൻ കുറെ നെരം ആ നിന്നെടത്തതന്നെ നി
ന്ന വിചാരിച്ചു—പിന്നെ.

പ—ഛീ! സ്വപ്നം എന്തെല്ലാം കാണും— മാധവന്റെ നെരെ ഈ
പെണ്ണിന ഇത്ര പ്രീതിയൊ— ശിവ— ശിവ! ഞാൻ ഇതൊന്നും
അറിഞ്ഞില്ലാ— അന്ന ഞാൻ ഒരു സത്യം ചെയ്തുപൊയത കു
ട്ടി അറിഞ്ഞിരിക്കുന്നുവൊ.

ല—അറിഞ്ഞിരിക്കുന്നു.

പ—എന്നാൽ അതുകൊണ്ടും വ്യസനമുണ്ടായിരിക്കാം.

ല—വളരെ വ്യസനമുണ്ട അതകൊണ്ടും എന്ന തൊന്നുന്നു.

പ—എന്നാൽ ആ വ്യസനമെങ്കിലും ഇപ്പൊൾ തീൎത്താൽ മന
സ്സിന്ന കുറെ സുഖമാവുമായിരിക്കും— കെശവൻ നമ്പൂരിയെ
വിളിക്കൂ— ലക്ഷ്മിക്കുട്ടി വെഗം മുകളിൽ ചെല്ലു— ഞാൻ ക്ഷ
ണം വരുന്നു എന്ന പറയു— കുട്ടിയെ അശെഷം വ്യസനിപ്പി
ക്കരുതെ.

ഉടനെ കെശവൻ നമ്പൂരി പഞ്ചുമെനവന്റെ അടുക്കെ
ചെന്നു.

പ—ഇന്ദുലെഖ ചില ദുസ്സ്വപ്നങ്ങൾ കണ്ടു ഇപ്പൊൾ അവൾക്ക
കലശലായി പനിക്കുന്നു— എന്തൊക്കെയാണ അറിഞ്ഞില്ല— എ


50*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/417&oldid=193591" എന്ന താളിൽനിന്ന് ശേഖരിച്ചത്