താൾ:CiXIV270.pdf/416

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

392 പത്തൊമ്പതാം അദ്ധ്യായം.

വിരിത്തി ഉയൎത്തി ഭാവിക്കുന്നു— കടിച്ചുപൊയി— എന്ന നായാ
ട്ട കഴിഞ്ഞ ക്ഷീണിച്ച ഒരു തമ്പിൽ കിടന്ന ഉറങ്ങുന്ന ഒരു സാ
യ്വ സ്വപ്നം കണ്ട ഞെട്ടി കണ്ണ മിഴിച്ച നൊക്കിയപ്പൊൾ യ
ഥാൎത്ഥത്തിൽ ഒരു സൎപ്പം തമ്പിൽ തന്റെ ഇരിമ്പ കട്ടിലിന്റെ
ഒരു നാല വാര ദൂരെ സ്വസ്ഥമായി എഴയുന്നത കണ്ടതായും,
മറ്റൊരു സായ്വ വളരെ കാലമായി തനിക്ക കാണ്മാൻ സാ
ധിക്കാത്ത തന്റെ ഒരു വലിയ സ്നെഹിതൻ യദൃച്ഛയായി ത
ന്റെ ഭവനത്തിൽ ഒരു ദിവസം വന്നതായും അദ്ദെഹം തന്റെ
കൂടെ രണ്ട മൂന്ന ദിവസം സുഖമായി താമസിച്ചതായും രാത്രി
സ്വപ്നം കണ്ടതിന്റെ പിറ്റെ ദിവസം രാവിലെ യഥാൎത്ഥത്തി
ൽ ആ സ്നെഹിതൻ സ്വപ്നത്തിൽ കണ്ടതിന സദൃശമായി ത
ന്റെ ഭവനത്തിൽ വന്ന കണ്ടതായും മറ്റും പലെ സ്വപ്നവി
ശെഷങ്ങളെ കുറിച്ച ഞാൻ വായിച്ചിട്ടുണ്ട. അതകൊണ്ട ഇന്ദു
ലെഖക്ക ഉണ്ടായ സ്വപ്നത്തെ പറ്റി ഞാൻ അത്ര ആശ്ചൎയ്യപ്പെ
ടുന്നില്ല. നമ്മുടെ ൟ കഥ അവസാനിച്ച രണ്ട മൂന്ന കൊല്ല
ങ്ങൾ കഴിഞ്ഞശെഷം ഗൊപീനാഥബനൎജ്ജിയുടെ ഒരു കത്തി
ൽ മാധവന്റെ മുതൽ കളവചെയ്ത കള്ളന്മാരിൽ രണ്ട മൂന്നാ
ളെ വെറെ ഒരു കുലയൊടു കൂടിയ കളവിൽ പിടിച്ച തൂക്കി കൊ
ൽവാൻ വിധിച്ചിരിക്കുന്നു എന്നും, എന്നാൽ അതിൽ സുന്ദര
നായ ഒരു ചെറുപ്പക്കാരൻ കള്ളൻ പലെ കുറ്റസമ്മതങ്ങൾ ചെ
യ്തിരുന്നു എന്നും പലെ പ്രാവശ്യവുമായി പതിനെഴ മനുഷ്യരെ
മുതൽ അപഹരിപ്പാൻ വെണ്ടി അവൻ തന്നെ കത്തികൊണ്ട കു
ത്തീട്ടും വെടി വെച്ചിട്ടും വിഷം കൊടുത്തിട്ടും മറ്റും കൊന്നതാ
യിട്ടും കൂട്ടത്തിൽ മാധവന്റെ മുതൽ എടുത്ത കാൎയ്യവും സമ്മ
തിച്ചതായും അന്ന ആ വിധം കക്കാൻ തരമായിരുന്നില്ലെങ്കിൽ
ആ ദുഷ്ടൻ മാധവനെ കൊന്നുകളയുമായിരുന്നു എന്നും മറ്റും
വ്യസനത്തൊടു കൂടെ എഴുതീട്ടുണ്ടായിരുന്നു.

ലക്ഷ്മിക്കുട്ടി അമ്മ കരഞ്ഞുംകൊണ്ട കൊണി എറങ്ങുമ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/416&oldid=193589" എന്ന താളിൽനിന്ന് ശേഖരിച്ചത്