താൾ:CiXIV270.pdf/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പത്തൊമ്പതാം അദ്ധ്യായം. 387

ആളുകൾക്ക പരിഹസിപ്പാൻ എട കൊടുക്കാത്ത വിധം കഴി
ച്ചകൂട്ടി എന്ന വരുത്തും— ഇങ്ങിനെ കഴിയുന്നു. അങ്ങിനെ ഇരി
ക്കുമ്പൊൾ ഒരു ദിവസം പകൽ നാലമണി സമയത്ത ഇന്ദുലെ
ഖ മാളികയിൽ കൊച്ചിന്മെൽ കിടന്നെടത്തനിന്ന താനെ ഉറ
ങ്ങിപ്പൊയി. രാത്രി ഉറക്കില്ലാത്തതിനാൽ എന്തൊ ഒരു ക്ഷീണം
കൊണ്ട ൟ സമയത്ത ഉറങ്ങിപ്പൊയതാണ. നെരം ഏകദെശം
ആറരമണി ആയപ്പൊൾ വല്ലാതെ ഉറക്കത്ത നിന്ന ഞെട്ടി ഉ
ണൎന്ന "അയ്യൊ— അയ്യൊ— എന്റെ ഭൎത്താവിനെ ൟ മുസൽ
"മാൻ കുത്തിക്കൊന്നു കളഞ്ഞുവൊ— കഷ്ടം! എന്റെ ഭൎത്താവ
"മരിച്ചു— എനി എനിക്ക ഇരുന്നത മതി" എന്ന കുറെ ഒച്ചത്തി
ൽ ഒന്ന നിലവിളിച്ചു. ൟ നിലവിളി പൂവരങ്ങിൽ ചുവട്ടിലെ നി
ലയിലുള്ളവൎക്ക കെൾക്കാം. ഉടനെ പഞ്ചുമെനവൻ ലക്ഷ്മിക്കു
ട്ടി അമ്മ മുതലായവരും ദാസികൾ വാലിയക്കാരും തിക്കിത്തിര
ക്കി ബദ്ധപ്പെട്ട മാളികയിലെക്ക ഓടി കയറി നൊക്കിയപ്പൊ
ൾ ഇന്ദുലെഖ കൊച്ചിന്മെൽ ബഹു ക്ഷീണത്തൊടെ കിടക്കുന്നു.
ഉടനെ ലക്ഷ്മിക്കുട്ടി അമ്മ ചെന്ന കയ്കൊണ്ട പിടിച്ചു. അപ്പൊ
ഴക്ക പഞ്ചുമെനവൻ ചെന്നെടുത്ത മടിയിൽ വെച്ചു. ശരീരം
തൊട്ടപ്പൊൾ നല്ല തീക്കൊള്ളി കൈകൊണ്ട പിടിച്ചത പൊലെ
തൊന്നി— എന്താണ ൟശ്വരാ പെണ്ണിന ഇങ്ങിനെ പനിക്കുന്ന
ത എന്നു പറഞ്ഞുംകൊണ്ട ഇന്ദുലെഖയൊട—

പഞ്ചുമെനവൻ—മകളെ നീ എന്താണ നിലവിളിച്ചുവൊ—എ
ന്ന ചൊദിച്ചു.

ഇന്ദുലെഖക്ക ഒച്ച വലിച്ചിട്ട വരുന്നില്ലാ— കുറെ വെള്ളം കു
ടിക്കണം എന്ന പറഞ്ഞു— വെള്ളം കൊണ്ടുവന്നു കുടിച്ചശെഷം
അകത്ത വളരെ ആളുകൾ നിൽക്കുന്നത കണ്ടു.

ഇന്ദുലെഖ—എല്ലാവരും പുറത്തപൊട്ടെ— അമ്മമാത്രം ഇവിടെ
നില്ക്കട്ടെ. അമ്മയൊട വൎത്തമാനം ഞാൻ സ്വകാൎയ്യം പറ
ഞ്ഞ വലിയച്ഛന്റെ അടുക്കെ അയക്കാം. വലിയച്ഛനൊട

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/411&oldid=193577" എന്ന താളിൽനിന്ന് ശേഖരിച്ചത്