താൾ:CiXIV270.pdf/401

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം 377

പെരട്ടിയ വെടിമരുന്ന തിരകൾ കടിപ്പിച്ച പട്ടാളക്കാരുടെ ജാ
തി കളവാൻ പൊവുന്നു എന്ന ഉണ്ടാക്കിയ ഒരു കിംവദന്തി എ
ത്ര ക്ഷണം കാട്ടുതീപ്പൊലെ രാജ്യത്ത എല്ലാം പരന്നു. എത്ര
ക്ഷണെന ജനങ്ങൾ വിശ്വസിച്ചു. ഇംക്ലീഷ ഗവൎമ്മെണ്ട അങ്ങി
നെ ദുഷ്ടതയായി പ്രവൃത്തിക്കുന്ന ഒരു ഗവൎമ്മെണ്ടല്ലെന്ന പറ
ഞ്ഞ സാധാരണ ജനങ്ങളെ ധരിപ്പിപ്പാൻ അന്ന അറിവുള്ളവ
ർ ഇൻഡ്യയിൽ വളരെ ചുരുക്കമായിപ്പൊയതിനാൽ ദുഷ്ടന്മാ
രുണ്ടാക്കിത്തീൎത്ത ൟ ഭൊഷ്ക ക്ഷണെന ജനങ്ങൾ വിശ്വസി
ച്ചു. ഇക്കാലം ഇംക്ലീഷ ഗവൎമ്മെണ്ടിനെക്കൊണ്ട ഇങ്ങിനെ ഒരു
നുണ പറഞ്ഞാൽ എത്ര ക്ഷണം അത കളവാണെന്ന ജനങ്ങൾ
ക്കബൊദ്ധ്യപ്പെടും. ഇതിന എന്തകാരണം. ജനങ്ങളുടെ ഇടയി
ൽ ഇംക്ലീഷ ഗവൎമ്മെണ്ടിന്റെ സൂക്ഷ്മ തത്വങ്ങൾ അറിയുന്ന പ
ലരും ഇപ്പൊൾ ഇൻഡ്യയിൽ പലെടങ്ങളിലും ഉണ്ടാകയാൽ
ൟവക നുണകൾ ഒന്നും പരക്കാൻ അവര സമ്മതിക്കുകയില്ല.
ഇത തന്നെ കാരണം. ഇങ്ങിനെയാണ കാൎയ്യത്തിന്റെ സൂക്ഷ്മ
സ്ഥിതി. എന്നിട്ടും ദുഷ്ടന്മാരായ അല്പം ചില മനുഷ്യർ ഇംക്ലീ
ഷ ഗവൎമ്മെണ്ടിനെ അസത്യമായി ദുഷിക്കുന്നതകൊണ്ട പഠി
പ്പുള്ള എല്ലാവരും ഇംക്ലിഷ ഗവൎമ്മെണ്ടിനൊട വിരൊധമാണെ
ന്ന ഒരു ധാരണ ഉണ്ടായി തിരുന്നതകണ്ട ഞാൻ വ്യസനിക്കുന്നു.
ഇംക്ലീഷകാരെ നുമ്മൾ ന്യായമല്ലാതെ ബഹുമാനിക്കുകയും ഭയ
പ്പെടുകയും ചെയ്യെണമെന്ന യൊഗ്യന്മാരായ ഇംക്ലീഷകാര
ആരും ആവശ്യപ്പെടുന്നില്ല. രാജ്യത്ത ഇപ്പൊൾ ഉള്ള ഗവൎമ്മെ
ണ്ടതന്നെ മതി- എന്ന അച്ഛൻ പറയുന്നതിൽ ഞാൻ യൊജി
ക്കുന്നില്ല- ഇംക്ലീഷകാരെപ്പൊലെ തന്നെ വിദ്യാഭ്യാസം ചെയ്ത
നുമ്മൾക്ക സാമൎത്ഥ്യവും യൊഗ്യതയും ഉണ്ടായശെഷം നുമ്മൾ
സാധാരണ മനുഷ്യസ്വഭാവത്തിന്ന അനുസരിച്ച ആ യൊഗ്യതാ
നുസാരം ഓരൊ സ്ഥിതികളിൽ ഇരിപ്പാൻ കാംക്ഷിക്കുന്നത തെ
റ്റാണെന്ന പറയുന്നത നീതിയല്ല. ദുഷ്ടന്മാരല്ലാതെ ഇത തെ


48*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/401&oldid=193552" എന്ന താളിൽനിന്ന് ശേഖരിച്ചത്