താൾ:CiXIV270.pdf/400

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

376 പതിനെട്ടാം അദ്ധ്യായം.

തിന്ന കാരണമായി വരാൻ പാടില്ല.

ഇൻഡ്യാരാജ്യത്തിൽ നികുതി കെട്ടുക- ജനങ്ങളെ ശിക്ഷാ
രക്ഷ ചെയ്യുക- രാജ്യശ്രീയെ പൊഷിപ്പിക്കുക- ൟ വക പലെ
വിധമായ രാജ്യഭാരകാൎയ്യ പ്രവൃത്തികളിൽ ഇൻഡ്യക്കാരെ ത
ന്നെ അധികം ഉപയൊഗിക്കെണ്ടതാണെന്ന നിഷ്പക്ഷപാതി
കളായ ഇംക്ലീഷകാൎക്കതന്നെ ബിലാത്തിയിൽ ഇപ്പൊൾ പൂൎണ്ണാ
ഭിപ്രായം ഉണ്ടായി അവരതന്നെ ആ അഭിപ്രായം നടത്തുവാ
ൻ പലെ ശ്രമങ്ങളും ചെയ്തവരുന്നു. ഇതെല്ലാം കൊൺഗ്രസ്സ ക
ഴിഞ്ഞ നാലകൊല്ലങ്ങളിൽചെയ്ത ഉത്സാഹങ്ങളുടെ ഫലമാ
ണെന്ന വിശ്വസിക്കാം.

ഇംക്ലീഷ് ഗവൎമ്മെണ്ടിന ഇന്ത്യയിൽ ഉള്ള ഒന്നാമത്തെ ര
ക്ഷ ആ ഗവൎമ്മെണ്ട നിമിത്തം ഉണ്ടായിട്ടുള്ള ഇപ്പൊൾ കാണു
ന്ന പഠിപ്പുള്ള ജനങ്ങളാണെന്ന ഞാൻ വിശ്വസിക്കുന്നു. പഠി
പ്പുള്ള ജനങ്ങൾക്ക മാത്രമെ ഇംക്ലീഷ ഗവൎമ്മെണ്ടിന്റെ ഗുണ
ദൊഷങ്ങൾ വിവരമായി അറിവാൻ കഴിയുള്ളൂ. പഠിപ്പില്ലാത്ത
വൎക്ക സൂക്ഷ്മസ്ഥിതി ഒന്നും അറിവാൻ കഴിയില്ലാ. 1857-ൽ ഇ
ന്ത്യയിൽ ഉണ്ടായ അതിഭയങ്കരമായ ലഹള ആ മാതിരിയുള്ള
കാരണങ്ങളിന്മെൽ എനി ഒരു പ്രാവശ്യം ഇൻഡ്യയിൽ ഉണ്ടാ
വാൻ പാടുള്ളതല്ലെന്ന ഞാൻ വിചാരിക്കുന്നു. ഇങ്ങിനെ ഉണ്ടാ
വാൻ പാടില്ലെന്ന ഞാൻ വിചാരിക്കുന്നതിന്ന മുഖ്യകാരണം
ഇൻഡ്യയിൽ ഇപ്പൊൾ വൎദ്ധിച്ചുവരുന്ന പഠിപ്പും അറിവും നി
മിത്തമാണെന്ന ഞാൻ പറയുന്നു. പട്ടാളങ്ങൾ അധികരിപ്പിച്ച
തിനാലും കൊട്ടകൾ അധികം ഉണ്ടാക്കിയതിനാലും മറ്റും അ
ല്ല ഇങ്ങിനെ ഇംക്ലീഷ ഗവൎമ്മെണ്ടിന ഇൻഡ്യയിൽ ബലം വ
ൎദ്ധിച്ചത. ഒരു ഗവൎമ്മെണ്ടിന്റെ ബലം അതിന്റെ പ്രജകളുടെ
അറിവിലും പഠിപ്പിലും സ്നെഹത്തിലും നിന്ന ഉത്ഭവിച്ച വൎദ്ധി
ച്ചു വരണം. അല്ലാതെ ഉണ്ടാവുന്ന ബലം നില നില്ക്കുന്ന ബ
ലമല്ല. 1857-ൽ മൃഗങ്ങളുടെ ശവത്തിൽ നിന്ന എടുത്തനെയ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/400&oldid=193550" എന്ന താളിൽനിന്ന് ശേഖരിച്ചത്