താൾ:CiXIV270.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

16 രണ്ടാം അദ്ധ്യായം.

രുഷനെ യൊഗ്യരിൽനിന്ന അവൾ തന്നെ തിരഞ്ഞെടുക്കെണ്ട
താണ എന്നുള്ള അഭിപ്രായക്കാരനായിരുന്നു— എന്നാൽ ൟഘ
നപുരുഷൻ ഇതിനെകുറിച്ച അധികമായി ആരൊടും ഒന്നും സം
സാരിച്ചിട്ടില്ലാ. പെണ്ണിന പത്ത പതിനൊന്നു വയസ്സായ മുതൽ
പലെ യൊഗ്യരായ ആളുകൾ എല്ലാം ൟ കാൎയ്യത്തിൽ കൊച്ചു
കൃഷ്ണമെനവൻ പെഷ്കാരുടെ മനസ്സറിവാൻ ഉത്സാഹിച്ചിട്ടും
സാധിച്ചിട്ടില്ല.

താൻ മരിക്കുന്നതിന്ന അല്പ ദിവസങ്ങൾ മുമ്പ കല്പനയി
ന്മെൽ ഇന്ദുലെഖയൊടുകൂടി അച്ഛനെ കാണ്മാൻ വന്നിരുന്ന
സമയം ഒരു ദിവസം അച്ഛൻ പഞ്ചുമെനൊൻ തന്നൊട "ഇന്ദു
ലെഖക്ക വയസ്സ ൧൫–ൽ അധികമായെല്ലൊ—നല്ല ഒരു സംബ
ന്ധം തുടങ്ങിപ്പിക്കെണ്ടെ" എന്ന ചൊദിച്ചതിന്ന ഉത്തരമായി
"ഇന്ദുലെഖയുടെ വിദ്യാഭാസങ്ങൾ മുഴുവനും ആയിട്ടില്ലെന്നും
"അത കഴിഞ്ഞ ശെഷമെ ആ ആലൊചനതന്നെ ചെയ്വാൻ
"ആവശ്യമുള്ളു എന്നും വിദ്യാഭ്യാസം ചെയ്ത ഇന്ദുലെഖയെ യൊ
"ഗ്യതയിള്ളവളാക്കി തീൎക്കെണ്ടുന്ന ഭാരമാണ തനിക്കുള്ളത എ
"ന്നും ആ യൊഗ്യത അവൾക്കെത്തിയാൽ ഇന്ദുലെഖ തന്നെ
"പിന്നെ അവൾക്ക വെണ്ടതെല്ലാം യഥൊചിതം പ്രവൃത്തിച്ചു
"കൊള്ളു"മെന്നും കൊച്ചുകൃഷ്ണമെനവൻ പറഞ്ഞിട്ടുണ്ടായിരുന്നു.
വൃദ്ധനായ പഞ്ചുമെനവന്ന ൟ ഉത്തരം നല്ലവണ്ണം മനസ്സി
ലായിട്ടും അത്ര രസിച്ചിട്ടും ഉണ്ടായിരുന്നില്ല്ലെങ്കിലും മകനൊട
താൻ പിന്നെ ഇതിനെകുറിച്ച ഒന്നും ചൊദിച്ചിട്ടെ ഇല്ല,

ഇന്ദുലെഖാ കൊച്ചുകൃഷ്ണ മെനവന്റെ കൂടെ താമസിക്കു
ന്ന കാലവും മാധവനെ കൂടക്കൂടെ കാണാറുണ്ട. കൊച്ചു കൃഷ്ണ
മെനവന്ന മാധവനെ വളരെ ഇഷ്ടമായിരുന്നു— മാധവൻ അ
തി ബുദ്ധിമായനായ കുട്ടിയാണെന്ന പലപ്പൊഴും പലരൊടും അ
ദ്ദെഹം സംഗതിവശാൽ പറയുന്നത ഇന്ദുലെഖതന്നെ കെട്ടിട്ടു
ണ്ട. എന്നാൽ അധികം ഒന്നും മാധവനെ കുറിച്ച അ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/40&oldid=193010" എന്ന താളിൽനിന്ന് ശേഖരിച്ചത്