താൾ:CiXIV270.pdf/396

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

372 പതിനെട്ടാം അദ്ധ്യായം.

ചെയ്ത കാണണം എന്നൊരു വിഢ്ഢി പറഞ്ഞാൽ ആരെങ്കിലും
സമ്മതിക്കുമൊ. സർ ലെഫൻ ഗ്രിഫിൻ മുതലായവര ഇന്ത്യ
യെ കുറിച്ച ദുഷിക്കുന്നതിൽ ഗൊവിന്ദൻകുട്ടിക്ക ബഹു രസമാ
ണെന്ന പറഞ്ഞു. അതിൽ എനിക്കും വളരെ രസമാണ. യൊഗ്യ
രായ ആളുകൾ ശത്രുപക്ഷത്തിൽ ചെൎന്ന നുമ്മളുടെ അവസ്ഥ
കളെപ്പറ്റി ദുഷിച്ചാൽ മാത്രമെ നുമ്മൾക്ക നുമ്മളുടെ ഗുണദൊ
ഷങ്ങളെ ശരിയായി അറിവാനും ആവശ്യമായ ഭെദങ്ങളെ ചെ
യ്വാനും കഴികയുള്ളു. ഇവര സൂക്ഷ്മത്തിൽ ഇന്ത്യക്ക വളരെ ഗു
ണമാണ ചെയ്യുന്നത. വാചാലന്മാരായ ബാബുമാരും അയ്യനും
മുതലിയും ഒരു മുസൽമാനൊട എതൃക്കാൻ ശക്തിയില്ല- ഭീരു
ക്കളാണ- എന്നും മറ്റും അവമാനമായി എപ്പൊഴും പറഞ്ഞ
കെൾക്കുന്നത നുമ്മൾക്ക ചൊടി ഉണ്ടാവാനും നുമ്മളുടെ ധൈ
ൎയ്യശൌൎയ്യങ്ങളുടെ വൎദ്ധനവിന്നും വിശെഷ കാരണങ്ങളായി വ
രും. അതുകൊണ്ട അവര അങ്ങിനെ തന്നെ പറഞ്ഞു കൊള്ളട്ടെ.

ഗൊവിന്ദൻകുട്ടി പറഞ്ഞതിനെല്ലാം ഞാൻ ഒരുവിധം സ
മാധാനം പറഞ്ഞു. എനി കൊൺഗ്രസ്സ സഭയുടെ ഉദ്ദെശം എ
ന്താണെന്ന ചുരുക്കമായി ഞാൻ പറഞ്ഞ അച്ഛനെ ധരിപ്പി
ക്കാം. ഞാൻ പറയുന്ന ഉദ്ദെശത്തിൽ നിന്ന വിട്ടിട്ട ൟ സഭ
നിൽക്കുന്നത എപ്പൊഴെങ്കിലും കാണുന്ന ക്ഷണം ഞാൻ അതി
ൽനിന്ന ഒഴികയും ചെയ്യും.

ഇംക്ലീഷരാജ്യഭാരം ൟ രാജ്യത്തിൽ തുടങ്ങിയ മുതൽ പ
ലെ നാശങ്ങളും നെരിടുന്നതിനാൽ അതുകളെ ഇല്ലായ്മ ചെയ്വാ
ൻ വെണ്ടി വ്യവഹരിപ്പാൻ കൂടിയ ഒരു സഭയാണ ഇത എന്ന
അച്ഛൻ ധരിച്ചത കെവലം തെറ്റാണ. ഇംക്ലീഷഗവൎമ്മെണ്ട തു
ടങ്ങിയ മുതൽ ഇന്ത്യക്ക വാചാമഗൊചരമായ ഗുണങ്ങളാണ ഉ
ണ്ടായിട്ടുള്ളത. എന്നാൽ ആ ഗുണങ്ങളെ എനിയും വൎദ്ധിപ്പിക്കാ
ൻ ഉള്ള ശ്രമങ്ങൾ ചെയ്വാൻ കൂടിയ സഭയാണ കൊൺഗ്രസ്സ
എന്നു പറയുന്ന സഭാ. ഇംക്ലീഷകാരൊളം ബുദ്ധിസാമൎത്ഥ്യം ഉ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/396&oldid=193540" എന്ന താളിൽനിന്ന് ശേഖരിച്ചത്