താൾ:CiXIV270.pdf/395

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 371

"സത്യമില്ല" എന്ന ഗൊവിന്ദൻകുട്ടി പറഞ്ഞതകൊണ്ട ഇന്ത്യാ
നിവാസികളെ അനാവശ്യമായി അപകീൎത്തിപ്പെടുത്തി എന്ന
മാത്രം ഞാൻ പറയുന്നു. എത്ര സത്യവാന്മാരെ ഇന്ത്യയിൽ ഇ
പ്പൊൾ ഉള്ളവരെ തന്നെ ഗൊവിന്ദൻകുട്ടി അറിയും. പിന്നെ
പുരാണങ്ങൾ പ്രകാരം ഹരിച്ചന്ദ്രൻ- അശ്വസ്ഥാമാ- ദശരഥ
ൻ മുതലായവരെ കുറിച്ച വായിച്ചിട്ടില്ലെ- ഇന്ത്യാരാജ്യം അനാ
ദിയായെ സത്യത്തിൽ ബഹുതൃഷ്ണയും നിഷ്കൎഷയും ഉള്ള രാജ്യമാ
ണെന്ന പലെ സംഗതികളെക്കൊണ്ടും നിശ്ചയിക്കാൻ കഴിയു
ന്നതാണ. അങ്ങിനെ ഇരിക്കുമ്പൊൾ ധൃതഗതിയായി സത്യമി
ല്ലാത്തവരാണ നമ്മൾ എന്ന ഗൊവിന്ദൻകുട്ടി പറഞ്ഞകളഞ്ഞ
ത കെട്ട എനിക്ക വളരെ വ്യസനം തൊന്നുന്നു. "ഉത്സാഹമി
ല്ലെന്നു" ഗൊവിന്ദൻകുട്ടി പറഞ്ഞതും നെരല്ലാ- പഠിപ്പാനും അ
റിവുകൾ കിട്ടുവാനും ഉള്ള ഉത്സാഹം ഇന്ത്യയിൽ ക്രമെണ വൎദ്ധിച്ച
വരുന്നു എന്നുള്ളതിന എനിക്ക സംശയമില്ല. ഇന്ത്യക്കാൎക്ക ധൈ
ൎയ്യവും ശരീര മിടുക്കും ഇല്ലെന്നൊ ഉണ്ടെന്നൊ ഇന്ത്യയിൽ ഇ
പ്പൊൾ ഏപ്പെടുൎത്തീട്ടുള്ള നെട്ടീവ പട്ടാളക്കാരെ പൊയി നൊ
ക്കി അവരുടെ സ്ഥിതി അറിഞ്ഞതിന്റെ ശെഷം പറയെണ്ടതാ
ണ. ഗൊവിന്ദൻകുട്ടി പക്ഷെ ഒരു ഭീരുവായിരിക്കാം. മറ്റെല്ലാ
വരും തന്നെപ്പൊലെ തന്നെ ഭീരുക്കളാണെന്ന ഭീരുത്വമുള്ളവ
ന തൊന്നുന്നത സാധാരണയാണ. കൊൺഗ്രസ്സിൽ "തൊള്ള ഇ
ടുന്നു" എന്ന അവമാനകരമായി ഗൊവിന്ദൻകുട്ടിയാൽ പറയ
പ്പെട്ടിട്ടുള്ള പലെ ബാബുമാരും അയ്യന്മാരും മുതലികളും അവ
രുടെ ജീവനെയും സൎവ ധനത്തെയും ഇന്ത്യയുടെ അഭ്യുദയത്തി
നും ഗുണത്തിനും വെണ്ടി ത്യജിപ്പാൻ ഒരുക്കമുള്ളവരാണെന്ന
ഞാൻ വിശ്വസിക്കുന്നു. പക്ഷെ ബുദ്ധികൌശലത്താൽ ജയി
ക്കെണ്ട ദിക്കിൽ തൊക്ക എടുത്ത വെടിവെച്ച ജയിക്കെണമെന്ന
പറഞ്ഞാൽ ആര കെൾക്കും. ധൈൎയ്യമുണ്ടെങ്കിൽ പത്ത ബാബു
മാരും അയ്യന്മാരുംകൂടി ഇംക്ലീഷഗവൎമ്മെണ്ടിന്റെ നെരെ യുദ്ധം

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/395&oldid=193537" എന്ന താളിൽനിന്ന് ശേഖരിച്ചത്