താൾ:CiXIV270.pdf/394

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

370 പതിനെട്ടാം അദ്ധ്യായം.

രെണ്ടതാണ. അതിനാണ ൟ കൊൺഗ്രസ്സ സഭ കൂടീട്ടുള്ളത.
ഇങ്ങിനെ ഒരു സഭാ ഏറ്റവും ആവശ്യമായിട്ടുള്ളതാണ. ഗവൎമ്മെ
ണ്ട ചെയ്യുന്ന സകല പ്രവൃത്തികളും ഇന്ത്യക്ക ദൊഷകരമായി
ട്ടാണെന്ന ൟ സഭ ഒരിക്കലും പറയുകയില്ല- ആരെങ്കിലും അ
തിൽ ചിലപ്പൊൾ പറയുന്നുവെങ്കിൽ അവൻ ഭ്രാന്തനാണെന്നു
ഞാൻ പറയും. ഗവൎമ്മെണ്ടിനെ സ്നെഹിച്ചും ആദരിച്ചുംകൊണ്ട
ഗവൎമ്മെണ്ട ചെയ്യുന്ന ഓരൊ പ്രവൃത്തികളുടെ ഗുണദൊഷങ്ങ
ളെപ്പറ്റി യഥെഷ്ടം നുമ്മൾക്ക വ്യവഹരിപ്പാൻ സകല സ്വാത
ന്ത്ര്യങ്ങളും ഇംക്ലീഷഗവൎമ്മെണ്ട തന്നിരിക്കെ ആ ഗവൎമ്മെണ്ടി
ന്റെ പ്രവൃത്തിയിൽ ഉള്ള സത്യത്തെയും ഉത്തമവിശ്വാസത്തെ
യും സംശയിച്ചുംകൊണ്ട വല്ലതും പറയുന്നത മഹാ കഷ്ടമാണെന്നു
ള്ളതിന സംശയമില്ല. അതുകൊണ്ട ൟ കൊൺഗ്രസ്സ ഗവൎമ്മെ
ണ്ടിന്റെ ഉത്തമവിശ്വാസതയെയും നിഷ്കന്മഷതയെയും പറ്റി
ദുഷിക്കുന്നുണ്ടെങ്കിൽ അത സഭയുടെ നാശത്തിന്ന മാത്രമാണെ
ന്ന ഞാൻ തീൎച്ചയായി സമ്മതിക്കുന്നു. എല്ലാ പ്രവൃത്തിയും സ
ത്യത്തൊടു കൂടി ചെയ്യണം. സത്യമില്ലാഞ്ഞാൽ പിന്നെ ഒരു പ്ര
വൃത്തിയും ശ്രെയസ്കരമായി വരാൻ പാടില്ല.

പിന്നെ ഗൊവിന്ദൻകുട്ടി പറയുന്നത- ഇന്ത്യക്കാൎക്ക ധന
മില്ല- ഒരുമയില്ല- സത്യമില്ല- ഉത്സാഹമില്ല- എന്നും മറ്റുമാണ.
ഇതിൽ ചിലതിൽ കുറെ നെരുണ്ടായിരിക്കാം. ഒരുമയില്ലെങ്കിൽ
ൟ കൊൺഗ്രസ്സ ഇങ്ങിനെ നടക്കുന്നതല്ല. ഇത്ര വലുതായ ഒരു
രാജ്യത്ത ഇപ്പൊൾ കാണുന്നതുപൊലെയുള്ള ഒരുമയും ചെൎച്ച
യും ഇംക്ലീഷഭാഷനിമിത്തം ഉണ്ടായതാണ. എനിയും ൟ ഭാഷ
പരക്കുന്നതൊടുകൂടി ഒരുമ വൎദ്ധിച്ചുവരും. ജനങ്ങൾക്ക ഒരുമ ഉ
ണ്ടാവുന്നത ഓരൊ കാൎയ്യങ്ങളെ കുറിച്ച അവൎക്ക ഉണ്ടാവുന്ന
അഭിപ്രായങ്ങൾ ഒരുപൊലെ ഉണ്ടാവുന്നതിൽ നിന്നാണ. അറി
വ ഉണ്ടാവുമ്പൊൾ മുഖ്യമായ സംഗതികളിൽ എല്ലാം അഭിപ്രാ
യങ്ങൾ സാമാന്യം ഒരുപൊലെതന്നെ ഉണ്ടാവാനെ പാടുള്ളൂ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/394&oldid=193535" എന്ന താളിൽനിന്ന് ശേഖരിച്ചത്