താൾ:CiXIV270.pdf/393

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 369

ലും ശക്തിയുള്ളതായി തീരുമായിരുന്നു.

ലൊൎഡ ഡഫ്രീൻ എന്ന പ്രഭ ഗവൎണ്ണർ ജനറാളായിരുന്ന
കാലത്ത ആദ്യത്തിൽ അദ്ദെഹത്തിന്ന കൊൺഗ്രസ്സിനെ അതി
പ്രീതിയായിരുന്നു. ഒടുവിൽ ഗവൎമ്മെണ്ടിനെകുറിച്ച കൊൺഗ്ര
സ്സിലെ ചില കൂട്ടർ അനാവശ്യമായും അസംഗതിയായും ദൊ
ഷങ്ങൾ പറയുന്നത കെട്ട കെട്ട അദ്ദെഹം വിഷാദിക്കെണ്ടിവ
ന്നു. എന്റെ എല്ലായ്പൊഴും ഉള്ള വിചാരവും ദൈവത്തൊടുള്ള
പ്രാൎത്ഥനയും നുമ്മടെ ൟ കൊൺഗ്രസ്സസഭക്കാര ഇപ്പൊൾ ഇ
ൻഡ്യയുടെ ഭാഗ്യവശാൽ കിട്ടീട്ടുള്ള ൟ ഇംക്ലീഷഗവൎമ്മെണ്ടി
നെ അനാവശ്യമായും അസംഗതിയായും അസത്യമായും ദുഷി
ക്കാതെ ഇൻഡ്യയുടെ അഭിവൃദ്ധിക്കവെണ്ടിയുള്ള യത്നങ്ങൾ ചെ
യ്ത ഇൻഡ്യയെ ഇംഗ്ലാണ്ടപൊലെ സ്വതന്ത്രതയുള്ള രാജ്യമാക്കി
തീൎക്കെണമെ എന്നാകുന്നു. ഇപ്പൊഴത്തെ ഗവൎമ്മെണ്ടിനെ അ
നാവശ്യമായും അസത്യമായും ദുഷിക്കാതെ ൟ കാൎയ്യം സാധി
ക്കാൻ പലെ വഴികളും ഞാൻ കാണുന്നുണ്ട. ഇന്ത്യക്കാൎക്ക ഗുണം
വരരുത എന്നൊ ഇന്ത്യക്കാർ എല്ലായ്പൊഴും ഇംക്ലീഷകാരുടെ
അടിമകളായി ഇരിക്കെണമെന്നൊ ഇംക്ലീഷഗവൎമ്മെണ്ടിന ഒരു
കാലത്തും വിചാരമുണ്ടാകയില്ല. അത പ്രത്യക്ഷമായ കാൎയ്യമാ
ണ. ഇതായിരുന്നു അവരുടെ വിചാരമെങ്കിൽ നുമ്മൾക്ക അവ
രെ പൊലെ പഠിപ്പും അറിവും ഉണ്ടാക്കി വെപ്പാൻ കഴിഞ്ഞ
നൂറകൊല്ലങ്ങളായി ഇത്രയെല്ലാം അവര ഉത്സാഹിക്കുന്നതല്ലാ
യിരുന്നു. അതകൊണ്ട അവരുടെ ഉദ്ദെശം നുമ്മളെ അവരെ
പ്പൊലെ തന്നെ യൊഗ്യരാക്കി വെക്കെണമെന്നാണെന്ന കുട്ടി
കൾക്ക കൂടി ബൊദ്ധ്യമാവുന്നതാണ. എന്നാൽ അങ്ങിനെയാ
ണ അവരുടെ ഉദ്ദെശം എന്ന ഒാൎത്ത നുമ്മളിൽ പഠിപ്പും അറി
വും ഉള്ളവര ഗുണങ്ങൾ താനെ വരുമെന്ന നിശ്ചയിച്ച സ്വസ്ഥ
ന്മാരായിരിക്കരുത. നുമ്മളുടെ സ്ഥിതി മെൽക്കുമെൽ നന്നാക്കുവാ
ൻ ന്യായമായ വിധം എല്ലാ ശ്രമങ്ങളും എല്ലായ്പൊഴും ചെയ്ത വ


47*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/393&oldid=193533" എന്ന താളിൽനിന്ന് ശേഖരിച്ചത്