താൾ:CiXIV270.pdf/392

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

368 പതിനെട്ടാം അദ്ധ്യായം.

ൽ സംശയം കൂടാതെ ഇംഗ്ലാണ്ടിൽ പ്രജകൾക്ക ഗവൎമ്മെണ്ടിൽ
നിന്ന ഉണ്ടാവുന്ന ഗുണങ്ങൾ ഇന്ത്യക്കും ഉണ്ടാവും എന്നുള്ളതിന
എനിക്ക സംശയമില്ല. പിന്നെ ൟ പ്രസംഗങ്ങളെപ്പറ്റി വൃഥാ
കണ്ഠക്ഷൊഭം എന്ന ഗൊവിന്ദൻകുട്ടി പറയുന്നത എത്ര ഭൊഷ
ത്വമാണ. എന്നാൽ ചിലപ്പൊൾ ഈ കൊൺഗ്രസ്സ സഭക്കാരിൽ
ചിലരും ചില ന്യൂസ്പെപ്പർകളും സഭക്കാരൊ അവരുടെ സ്നെഹി
തന്മാരൊ എഴുതീട്ടുള്ള ചില പുസ്തകങ്ങളും അനാവശ്യമായും അ
സത്യമായും ഇന്ത്യയിൽ ഇപ്പൊൾ നടക്കുന്ന ഗവൎമ്മെണ്ടിനെ കു
റിച്ച ദുഷ്യൊരൊപം ചെയ്യുന്നുണ്ടെന്ന ഞാൻ സമ്മതിക്കുന്നു- ഇ
ത വലിയ ഒരു തെറ്റാണ. ഇത ഇന്ത്യയുടെയും കൊൺഗ്രസ്സി
ന്റെയും വലിയ നിൎഭാഗ്യമെന്നെ പറവാനുള്ളൂ. ഇത വൎദ്ധിച്ചുവ
രുന്നുണ്ടെങ്കിൽ കൊൺഗ്രസ്സിന തന്നെ ഒടുവിൽ ഇത നാശകര
മായി തീരുന്നതുമാണ. മഹാ ബുദ്ധിശാലിയായ സർ ഒക്ലണ്ട കൊ
ൾവിൻസായ്പവർകൾ മിസ്ടർ- എ. ഓ- ഹ്യൂം സായ്പവർകൾക്ക
കൊൺഗ്രസ്സകാർ ചിലപ്പൊൾ ഇന്ത്യാ ഗവൎമ്മെണ്ടിനെ കുറിച്ച
ചെയ്ത ദൊഷാരൊപങ്ങളെ കുറിച്ച വളരെ യുക്തിയായും ഭംഗി
യായും എഴുതിയ ഒരു കത്തിനെ ഞാൻ വായിച്ചിരുന്നു. ആ മ
ഹാനായ സായ്പവർകൾ ആ കത്തിൽ കാണിച്ച സംഗതികളെ
വായിച്ച ഞാൻ വ്യസനിച്ചുപൊയി. നുമ്മൾക്ക ഇപ്പൊൾ ഉള്ള
ഇന്ത്യാഗവൎമ്മെണ്ട നുമ്മൾക്ക കഴിയുന്ന ഗുണം എല്ലാം ചെയ്യെ
ണമെന്ന വളരെ താല്പൎയ്യത്തൊടും ശ്രദ്ധയൊടും ഇരിക്കുമ്പൊൾ
അവര ചെയ്യുന്നത അനാസ്ഥയായും ദുഷ്ടവിചാരത്തൊടു കൂടി
യും ആണെന്ന ചിലർ പറയുന്നത കഷ്ടമല്ലെ. ഇംഗ്ഗ്ലീഷഗവ
ൎണ്ണമാരും രാജ്യഭാരാധികാരികളും വളരെ ക്ഷമാഗുണ മുള്ളവര
ല്ലായിരുന്നുവെങ്കിൽ ഇങ്ങിനെയുള്ള അവമാനകരമായ പ്രസ്താ
വങ്ങൾ കെട്ട അവര ഏങ്ങിനെ സഹിക്കും. നുമ്മളെ എങ്ങിനെ
സ്നെഹിക്കും. ൟവക ചില ദൊഷങ്ങൾ നുമ്മടെ ചില ആളുക
ൾക്ക ഉണ്ടായിരുന്നില്ലെങ്കിൽ കൊൺഗ്രസ്സ ഇതിന മുമ്പ ഇതി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/392&oldid=193530" എന്ന താളിൽനിന്ന് ശേഖരിച്ചത്