താൾ:CiXIV270.pdf/391

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 367

വം ചെയ്തിരുന്നുവെങ്കിൽ ഇതിന എത്രയൊ മുമ്പ ഇംക്ലീഷ
ഗവൎമ്മെണ്ട ഇൻഡ്യയിൽ ഇല്ലാതെ വരുമായിരുന്നു. അതിന
സംശയമില്ല. പിന്നെ ഗൊവിന്ദൻകുട്ടി പറയുന്നത- ഞങ്ങൾ
ഇംക്ലീഷിൽ പ്രസംഗിക്കുന്നതും മറ്റും പ്രസംഗക്കാർ എന്ന
കീൎത്തിക്കവെണ്ടി മാത്രം എന്നാണ. അങ്ങിനെയുള്ള കീൎത്തി
ഉണ്ടാവണമെന്ന ഞങ്ങൾക്ക ആഗ്രഹം ഇല്ലെന്നില്ല പക്ഷെ
അതിനമാത്രമായി പ്രസംഗിക്കുന്നതാണെന്ന പറയുന്നതാ
ണ അബദ്ധം. ൟ പ്രസംഗങ്ങൾ എല്ലാം എത്രയൊ ആവ
ശ്യമായിട്ടുള്ളതാണെന്ന മാത്രമല്ല, അതകളെക്കൊണ്ട പലവി
ധ പ്രയൊജനങ്ങൾ ഇൻഡ്യക്ക ൟ ചുരുങ്ങിയ കാലത്തിനു
ള്ളിൽതന്നെ ഉണ്ടായിട്ടുമുണ്ട. ഓരൊന്നായി ഞാൻ എണ്ണി പ
റഞ്ഞതരാം. ഒന്നാമത ഇപ്പൊൾ ബിലാത്തിയിലുള്ള നിഷ്പ
ക്ഷവാദികളായ മഹാന്മാൎക്ക ഇന്ത്യയിൽ നല്ല പഠിപ്പും സാമ
ൎത്ഥ്യവും ഉള്ളവര പലരും ഉണ്ടെന്ന പൂൎണ്ണബൊദ്ധ്യമായിരിക്കു
ന്നു. ഇത ൟവക പ്രസംഗങ്ങൾ ഉണ്ടാക്കിയ ബൊദ്ധ്യമാ
കുന്നു.

രണ്ടാമത ൟ ബൊദ്ധ്യം ഉണ്ടായതിനാൽ കൊൺഗ്രസ്സ
സഭയെ രക്ഷപ്പെടുത്തി നിലനിൎത്തെണമെന്നുള്ള ആഗ്രഹം പ
ലെ ഇംക്ലീഷകാൎക്കും ഉണ്ടായി തീൎന്നിരിക്കുന്നു.

മൂന്നാമത- പ്രസംഗങ്ങളുടെ വിശെഷതകൊണ്ട ഇന്ത്യയി
ലുള്ള ബഹു യൊഗ്യരായ ജനങ്ങൾ മുമ്പ കൊൺഗ്രസ്സിനൊട
അനിഷ്ടത്തെയൊ അനാസ്ഥയെയൊ കാണിച്ചതിനെ മാറ്റി
കൊൺഗ്രസ്സിനെ ബഹുമാനിച്ച കൊൺഗ്രസ്സിന്റെ ഇഷ്ടന്മാരാ
യി തീൎന്നിരിക്കുന്നു.

ഇങ്ങിനെ പലെവിധ ഗുണങ്ങൾ ഇത്ര ക്ഷണത്തിൽ ഇൻ
ഡ്യക്ക വെണ്ടി സമ്പാദിച്ചത യുക്തിമാന്മാരും സമൎത്ഥന്മാരും ആ
യ വാഗ്മികളു ടെ അതിവിശെഷമായ പ്രസംഗങ്ങളാണ. ന്യാ
യമായ വിധം കുറെ കാലം ൟ കൊൺഗ്രസ്സ നടക്കുന്നുവെങ്കി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/391&oldid=193527" എന്ന താളിൽനിന്ന് ശേഖരിച്ചത്