താൾ:CiXIV270.pdf/390

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

366 പതിനെട്ടാം അദ്ധ്യായം.

ശരീരത്തിന്നും മനസ്സിന്നും തന്റെ ഇഷ്ടപ്രകാരം കുറ്റകര
മല്ലാത്ത യാതൊന്നിലും വ്യാപരിക്കുന്നതിന്ന സ്വാതന്ത്രമു
ണ്ടെന്നുള്ള അറിവ നിശ്ചയമായി അവന ഇപ്പൊൾ ഉണ്ട. മു
മ്പ അങ്ങിനെ അല്ല- സാധാരണ ഇത്ര അറിവ ഉണ്ടായാ
ൽ മതി. സകല സ്വതന്ത്രഭൊഗങ്ങൾ അനുഭവിക്കുന്ന ഇംഗ്ല
ണ്ടിലും അമെരിക്കയിലും മറ്റും ഉള്ള സാധാരണ ജനസമു
ദായത്തിൽ ഇൻഡ്യയിലുള്ള സാധാരണ ജനങ്ങൾക്കുള്ള അ
റിവുകൾ തന്നെ ൟ രാജ്യഭാര വിഷയത്തിൽ ഉള്ളു. സ്വത
ന്ത്ര രാജ്യഭാരത്തിന്നിച്ഛിക്കുന്ന രാജ്യനിവാസികൾ മുഴുവനും
ഗ്ലാഡസ്ടൻ മുതലായവരെപ്പൊലെ രാജ്യഭാര തന്ത്രങ്ങൾ ഗ്ര
ഹിച്ചിരിക്കണം എന്ന പറയുന്നത ഭൊഷത്വമല്ലെ. രാജ്യഭാ
രം ബിലാത്തിയിലെപ്പൊലെ ഇൻഡ്യയിൽ ചെയ്യെണ
മെങ്കിൽ സ്ത്രീകളെ മുഴുവൻ ഇംക്ലീഷ പഠിപ്പിച്ചിട്ടും ബിലാ
ത്തിയിലെ യന്ത്രങ്ങൾ ഇവിടെ പണിയാറായിട്ടും മറ്റും
വെണമെന്ന പറയുന്നതും ഭൊഷത്വമാണ. പിന്നെ ഗൊ
വിന്ദൻകുട്ടി പറയുന്നൂ ഹിമവൽസെതുപൎയ്യന്തമുള്ള ജനങ്ങ
ൾ ഇംക്ലീഷരാജാവിനെ അടങ്ങി നില്ക്കുന്നത,അങ്ങിനെ നി
ന്നില്ലെങ്കിൽ വെടികൊണ്ട കണ്ണമിഴിച്ചുപൊവും എന്ന ഭയ
പ്പെട്ടിട്ടാണെന്ന. ഇത ഏറ്റവും തെറ്റായ ഒരു അഭിപ്രായ
മാണ. ഇംക്ലീഷകാരുടെ ശക്തി ഇൻഡ്യയിൽ ഉള്ള കള്ളന്മാ
ൎക്കും ദുഷ്ടന്മാൎക്കും അസത്തകൾക്കും ഭയത്തെയും നല്ല ജന
ങ്ങളുടെ ഉള്ളിൽബഹുമാനത്തെയും ജനിപ്പിക്കുന്നത ശരിയാ
ണെങ്കിലും രാജ്യം മുഴുവനും ഇങ്ങിനെ ഒതുങ്ങി നില്ക്കുന്നത ഇം
ക്ലീഷഗവൎമ്മെണ്ട പ്രജാപരിപാലനം ചെയ്യുന്നതിലുള്ള യൊ
ഗ്യത ഹെതുവായി പ്രജകൾക്ക ആ ഗവൎമ്മെണ്ടൊടുള്ള പ്രി
യം നിമിത്തമാണെന്നുള്ളതിലെക്ക എനിക്ക സംശയമില്ല.
ഇംക്ലീഷഗവൎമ്മെണ്ട മുമ്പ നുമ്മൾക്കുണ്ടായിരുന്ന രാജാക്കന്മാ
രെപ്പൊലെ അനീതിയും അക്രമവും കാണിച്ച ജനൊപദ്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/390&oldid=193525" എന്ന താളിൽനിന്ന് ശേഖരിച്ചത്