താൾ:CiXIV270.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 15

എന്നാൽ കുട്ടിയുടെ അതി ലളിതമായ സ്വരൂപത്തിന്റെ അവ
സ്ഥക്ക ഇന്ദുലെഖാ എന്ന പെർ വിളിക്കെണമെന്ന കൊച്ചുകൃ
ഷ്ണമെനൊൻ നിശ്ചയിച്ച അങ്ങിനെ വിളിച്ചു വന്നതാണ. എ
ന്നാൽ ഇവളെ നമ്മുടെ ൟ കഥ തുടങ്ങുന്നകാലം മാധവീ എ
ന്ന ഒരാൾ മാത്രം വിളിച്ചുവന്നു. അത മാധവനായിരുന്നു. ഇത്ര
സുന്ദരനും രസികനും വിദ്വാനും സമൎത്ഥനും തന്റെ വലിയച്ഛ
ന്റെ മരുമകനും ആയ മാധവനും ഇന്ദുലെഖയുമായി അന്യൊ
ന്യം സ്നെഹിക്കാതിരിപ്പാൻ നിവൃത്തിയില്ലെന്ന ഞാൻ പറയെ
ണ്ടതില്ലല്ലൊ. ൟ കഥ തുടങ്ങുന്ന കാലത്ത ഇവര അന്യൊന്യം
അന്തഃകരണ വിവാഹം കഴിച്ച വെച്ചിരിക്കുന്നു എന്നാതന്നെ പ
റയാം.

പ്രകൃതം നിസൎഗ്ഗമധുരമാണെങ്കിലും ഇന്ദുലെഖയുടെ ഹി
തത്തിന്നൊ ഇഷ്ടത്തിന്നൊ വിരൊധമായി പറവാൻ ആ വീട്ടി
ൽ ആൎക്കും ശക്തി ഉണ്ടായില്ലാ. ഇവളുടെ തന്റെടവും നിലയും
ആ വിധമായിരുന്നു. എന്നാൽ ഇന്ദുലെഖയുടെ പ്രവൃത്തിയി
ലൊ ഇരിപ്പിലൊ ഒരാൾക്കും ഒരു ദൊഷം പറവാൻ ഉണ്ടായിരു
ന്നില്ലാ.

ൟ കഥ തുടങ്ങുന്നകാലത്ത ഇന്ദുലെഖയും മാധവനും അ
ന്യൊന്യം അന്തഃകരണവിവാഹം ചെയ്തുവെച്ചിരിക്കുന്നു എന്ന
സമഷ്ടിയായി പറഞ്ഞാൽ മതിയാകുമൊ എന്ന ഞാൻ സംശ
യിക്കുന്നു. ഇവൎക്ക അന്യൊന്യം അനുരാഗം ഉണ്ടാവാതിരിപ്പാ
ൻ പാടില്ലെന്ന എന്റെ വായനക്കാർ ഊഹിക്കും. എന്നാൽ
ൟ സംഗതിയെ ഊഹിച്ച നിശ്ചയിപ്പാൻ വിടുന്നതിനെക്കാൾ
ചുരുക്കത്തിൽ സ്പഷ്ടമായി ഇവിടെ പറയുന്നതാണ നല്ലത എ
ന്ന ഞാൻ വിചാരിക്കുന്നു. അതകൊണ്ട അല്പം പൂൎവ്വകഥാ പ്ര
സംഗം ചെയ്യുന്നു.

മഹാനായ കൊച്ചുകൃഷ്ണമെനവൻ ഇന്ദുലെഖക്ക വിദ്യഭ്യാ
സം മുഴുവനും കഴിച്ചശെഷം ഇന്ദുലെഖക്ക അനുരൂപനയാ പു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/39&oldid=193009" എന്ന താളിൽനിന്ന് ശേഖരിച്ചത്