താൾ:CiXIV270.pdf/383

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 359

ലിയമെണ്ട പൊലെ സഭചെൎന്ന പരിപാലനം ചെയ്തകള
യാം എന്നൊ ഉദ്ദെശം. ഇത്ര വിഢ്ഢിത്തമായ വിചാരം മ
റ്റൊന്നുമില്ല. ഉണ്ടകൊണ്ട മറിഞ്ഞുവീണ കണ്ണമിഴിച്ച പൊ
വുമെന്നുള്ള ഒരു ഭയംകൊണ്ടും അശക്തന്മാരാകയാലും മാത്ര
മാണ ഇംക്ലീഷകാര വന്നതിന്റെ ശെഷം ഹിമവൽസെതു
പൎയ്യന്തമുള്ള ജനങ്ങൾ അന്യൊന്യം ഇത്ര സമാധാനമായി
തന്നെ കാണുന്നത. ആ ഇംക്ലീഷകാർ നാളെ ഇൻഡ്യ വി
ടുന്നുവെങ്കിൽ അപ്പൊൾ കാണാം ബാബുമാരുടെ മിടുക്കും
ശൌൎയ്യവും. ഒരു നിമിഷനെരമെങ്കിലും ൟ വായ്പടക്കാൎക്ക
രാജ്യം രക്ഷിപ്പാൻ സാധിക്കുമൊ. ഒന്നാമത- ഇവൎക്ക വാക്ക
പറയുമ്പൊൾ കാണുന്ന ൟ അഭിമാനം സ്വതെ ഉണ്ടെങ്കി
ൽ ഇവര ഇപ്പൊൾ കിട്ടുവാൻ ആഗ്രഹിക്കുന്ന പലെ പദ
വികളും ഇതിനു എത്രമുമ്പ ഇവൎക്ക കിട്ടുമായിരുന്നു. വാസ്തവ
ത്തിൽ ഇവൎക്ക ഒന്നും ധൈൎയ്യവും മിടുക്കും ഉത്സാഹവും ക്ഷ
മയും ഇല്ല. കുറെ എല്ലാം നിലവിളിക്കണം. ഇംക്ലിഷിൽ വി
ശെഷമായി പ്രസംഗം ചെയ്തു എന്ന വരുത്തണം. ഇത്രമാത്ര
മെ ഇവൎക്കുള്ളിൽ തീൎച്ചയായ ആഗ്രഹമുള്ളൂ. ഇംക്ലീഷ ഗവ
ൎമ്മെണ്ട ഇപ്പൊൾ നടക്കുന്ന പ്രകാരം ഉള്ളതതന്നെ ഇൻഡ്യ
യിലെക്ക എനിയും ഒരു പുരുഷാന്തര കാലത്തെക്ക കാലാനു
സൃതമായ അല്പാല്പ ഭെദങ്ങളെയും പരിഷ്കാരങ്ങളെയും ചെ
യ്തു വന്നും കൊണ്ടിരുന്നാൽ ധാരാളം മതിയാവുന്നതാണ. ഇ
ൻഡ്യായിലെക്ക ഇപ്പൊൾ അശെഷം പൊരാത്തതും ലജ്ജാ
കരമാകുംവണ്ണം വഷളായിട്ടുള്ളതു മായ എന്തെല്ലാം കാൎയ്യ
ങ്ങളെ പരിഷ്കരിക്കാൻ ഉണ്ട. എന്താണ അതെല്ലാം വിട്ട ക
ളഞ്ഞ ഒന്നാമത രാജ്യഭാര സംഗതിയിൽ ഇവര കടന്ന പിടി
ക്കുന്നത. ഒന്നാമത ൟ ജാതിഭെദങ്ങൾ ഇത്ര അധികം അ
നാവശ്യമായി ജനങ്ങളുടെ അഭിവൃദ്ധിക്ക മുടക്കമായി തടയു
ന്നതിനെ നീക്കം ചെയ്വാൻ ശ്രമിക്കരുതെ. ഇന്ത്യാരാജ്യം ക്ര

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/383&oldid=193508" എന്ന താളിൽനിന്ന് ശേഖരിച്ചത്