താൾ:CiXIV270.pdf/382

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

358 പതിനെട്ടാം അദ്ധ്യായം.

ന്നു. ഇവര യഥാൎത്ഥത്തിൽ ഇത്ര സ്വജാത്യഭിമാനവും സ്വാ
തന്ത്ര്യ കാംക്ഷയും ഉള്ളവരാണെങ്കിൽ ഒന്നാമത ഒരു അന്യ
രാജാവിന്റെ കീഴിൽ എന്തിന ഇവര ഇരിക്കുന്നു. യുദ്ധംചെ
യ്ത ഇംക്ലീഷകാരെ ഓടിക്കട്ടെ- ബാബുമാര രാജ്യം ഭരിക്കട്ടെ.
ഇപ്പൊൾ ഇംക്ലാണ്ടരാജ്യം ജൎമ്മനിക്കാര പിടിച്ചാൽ ഇംക്ലീഷ
കാർ കൊൺഗ്രസ്സകൂടി അവരുടെ രാജ്യഭാരത്തിന്റെ ഗുണ
ത്തിലെക്ക ഓരൊ ദയക്കായി ജൎമ്മൻകാരൊട എരക്കുമൊ-
ഇല്ലെന്ന ഞാൻ വിചാരിക്കുന്നു. യുദ്ധം ചെയ്ത ജൎമ്മൻകാരെ
തൊല്പിച്ച ഓടിക്കുവാൻ നൊക്കും. അത സാധിക്കുന്നതവ
രെ അവര ആ ശ്രമം തന്നെ ചെയ്ത കൊണ്ടിരിക്കും. അഭി
മാനമുണ്ടെങ്കിൽ അങ്ങിനെയാണ ചെയ്യെണ്ടത.അഭിമാനം
നടിച്ചും കൊണ്ട എരക്കുന്നത വെടിപ്പുണ്ടൊ. ധനവും ശക്തി
യും വലിപ്പവും രാജ്യഭാരവും എല്ലാം ഇംക്ലീഷകാരിൽ ഇരി
ക്കുമ്പൊൾ അവരുടെ നെരെ ഇങ്ങിനെ കൊരച്ചിട്ടും നില
വിളിച്ചിട്ടും ഫലമെന്ത. ഹിന്തു, മുഹമ്മദീയർ എന്ന ൟ ര
ണ്ട ജാതികളെയും ഒരു പൊലെ ഇംക്ലീഷകാർ കീഴടക്കി വെ
ച്ചിരിക്കുന്നു. ൟ നിലയിൽ നുമ്മൾ ഇത്ര വലിയ നാട്യം എ
ന്തിന നടിക്കുന്നു. ധനമില്ലാ- ധൈൎയ്യമില്ലാ- ശരീരമിടുക്കില്ല-
ഒരുമയില്ലാ- സത്യമില്ലാ- ഔദാൎയ്യമില്ലാ- സംഘബലമില്ലാ-
വിദ്യയില്ലാ- അറിവില്ലാ- ഉത്സാഹമില്ലാ- ഇങ്ങിനെ കിടക്കു
ന്നവര ഒന്നാമത ഇൻഡ്യക്ക പാർലിയമെണ്ട ഉണ്ടാക്കുവാൻ
ആണൊ ശ്രമിക്കെണ്ടത. ഒരെ ജാതിയായി ഏറ്റവും എെ
ക്യമായിരിക്കുന്ന ഇംക്ലീഷകാരതന്നെ പാർലിയമെണ്ട സഭ ശ
രിയായി നടത്തിവരാൻ കുഴങ്ങുന്നു. അപ്പൊൾ ൟ പതിനാ
യിരം വിധം മതക്കാരും അന്യൊന്യം കീരിയും പാമ്പും പൊ
ലെ വിരൊധികളും ആയ പല ജാതിക്കാരായ ഇൻഡ്യാ നി
വാസികളെ എല്ലാം കുറെ ഇംക്ലീഷ പഠിച്ച തൊള്ളയിടുന്ന
താടിക്കാര ബാബുമാരും അയ്യരും മുതലികളും കൂടി പാർ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/382&oldid=193505" എന്ന താളിൽനിന്ന് ശേഖരിച്ചത്