താൾ:CiXIV270.pdf/381

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 357

മാ— ഇതവലിയ ആവലാതിതന്നെ-. ഗൊവിന്ദൻകുട്ടിയുടെ ധൃ
തഗതി കുറെ അധികം തന്നെ- കൊൺഗ്രസ്സ എന്ന സഭ എ
ന്താണന്നും അതിന്റെ ഉദ്ദെശങ്ങൾ എന്തെല്ലാമാണെന്നും
അച്ഛനെ ശരിയായി മനസ്സിലാക്കിയ ശെഷമല്ലെ അതി
നെക്കൊണ്ട ഉണ്ടായ പ്രയൊജനത്തെ പറ്റി ഗൊവിന്ദൻകു
ട്ടിക്കുള്ള അഭിപ്രായത്തെ പറയെണ്ടത. ആ സഭയുടെ സ്വ
ഭാവവും ഉദ്ദെശവും ഇന്നതാണെന്ന പറയൂ.

ഗൊ-കു-മെ—ഓഹൊ പറയാം-ജെഷ്ഠൻ കെൾക്കട്ടെ. ഇംക്ലീഷ
പഠിച്ച നല്ലവണ്ണം ഇംക്ലീഷ സംസാരിക്കാറായ ചില ദ്രവ്യ
സ്ഥന്മാരായ ഹിന്തുക്കളൂം മുസൽമാന്മാരും ബിലാത്തിയിൽ ഉ
ള്ള ഗവൎമ്മെണ്ടപൊലെ ഇൻഡ്യാ ഗവൎമ്മെണ്ടിനെ ആക്കി
വെപ്പാനാണെന്നുള്ള ഭാവത്തൊടുകൂടി ഒരധികാരവും കൂടാ
തെ തങ്ങൾ തന്നെ ഒരു സഭയായി ചെൎന്ന അന്യൊന്യം സ്തു
തിച്ചും വലിയ ഭാവം നടിച്ചും വൃഥാ കണ്ഠക്ഷൊഭം ചെയ്തും
കാലം കളയുന്ന ഒരു സഭയാണ കൊൺഗ്രസ്സ സഭാ. ഒരവ
സ്ഥകൊണ്ടും ബിലാത്തിക്കാരൊട നുമ്മൾ ഇന്ത്യാ രാജ്യക്കാ
ര എനിയും സമന്മാരായിട്ടില്ലാ. തുല്യത വരാൻ ശ്രമിച്ചാൽ
എളുപ്പത്തിൽ സാധിക്കാവുന്നതും എത്രയൊ പ്രയൊജനമു
ള്ളതും ആയ വെറെ പലെ കാൎയ്യങ്ങളും ഉണ്ട. അതിൽ ഒന്നും
ശ്രമം ചെയ്യാതെ എല്ലാറ്റിന്റെയും അഗ്രത്തിൽ ഇരിക്കുന്ന
തും ബഹു പ്രയാസമായതും ആയ ഒരു വലിയ കാൎയ്യത്തെ ഉ
ദ്ദെശിച്ച അനാവശ്യമായി ചെയ്യുന്ന ശ്രമമാണ ഇത എന്നു
ള്ളതിലെക്ക യാതൊരു സംശയവുമില്ല. ബിലാത്തിക്കാൎക്ക ഇ
പ്പൊൾ കിട്ടീട്ടുള്ള സ്വതന്ത്രതകൾ എല്ലാം ഇങ്ങിനെ കൊൺ
ഗ്രസ്സ കൂടീട്ട കിട്ടിയതല്ലാ. ഒന്നാമത- ഈ സ്വതന്ത്രതക്ക ആ
ഗ്രഹമുള്ള ൟ നെട്ടീവവാചാലന്മാര ഘടപടാ എന്ന ഇംക്ലീ
ഷിൽ ശബ്ദഘൊഷം ചെയ്യുന്നത എല്ലാം സൂക്ഷ്മമായ ആ
ലൊചന കൂടാതെയാണെന്ന എനിക്ക സ്പഷ്ടമായി തൊന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/381&oldid=193503" എന്ന താളിൽനിന്ന് ശേഖരിച്ചത്