താൾ:CiXIV270.pdf/380

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

356 പതിനെട്ടാം അദ്ധ്യായം.

തിയിൽ സംസാരിപ്പാൻ മടിച്ച മാധവൻ ഒന്നും ചൊദിച്ചില്ലെ
ങ്കിലും ഗൊവിന്ദപ്പണിക്കര ഇന്ദുലെഖയുടെ വ്യസനത്തെ പറ്റി
യും നമ്പൂരിപ്പാടിന്റെ അവസ്ഥയെ പറ്റിയും മറ്റും മാധവ
നൊട കുറെനെരം സംസാരിച്ചു- കുറെനെരം ൟ സംസാരത്തി
ൽ നെരം കഴിഞ്ഞു- അങ്ങിനെ ഇരിക്കുമ്പൊൾ ഗൊവിന്ദൻകു
ട്ടി മാധവനൊട ഒരു ചൊദ്യം ചെയ്തു.

ഗൊ-കു-മെ—ഇക്കുറി കൊൺഗ്രസ്സിന മാധവന്റെ ഇഷ്ടന്മാരാ
യ ബാബുമാർ വരുമായിരിക്കും- ബാബു ഗൊവിൻസെനും
ചിത്രപ്രസാദസെനും മറ്റും കൊൺഗ്രസ്സിന്റെ ജയത്തിന്ന
കൊണ്ടപിടിച്ച ഉത്സാഹിച്ച വരുന്നവരാണെന്ന തൊന്നുന്നു.
ൟ സംഗതിയെപ്പറ്റി അവര മാധവനൊട വിശെഷവിധി
യായി വല്ലതും ചെയ്വാൻ ആവശ്യപ്പെട്ടിട്ടുണ്ടൊ.

മാ—എന്നൊട ഒന്നും ആവശ്യപ്പെട്ടിട്ടില്ല- കൊൺഗ്രസ്സിന്റെ
സ്നെഹിതൻ തന്നെയാണ ബാബു ഗൊവിന്ദസെൻ അവർ
കൾ- ഞാൻ അദ്ദെഹത്തിന്റെ കൂടെ പാൎത്തിരുന്നകാലം ഒരു
ദിവസം ഒരുസഭ അദ്ദെഹത്തിന്റെ ബങ്കളാവിൽ വെച്ച ഉ
ണ്ടായിരുന്നു. അന്ന ഞാനും അതിൽ സംസാരിച്ചു.

ഗൊ-പ—ഇംക്ലിഷ രാജാവിന്റെ രാജ്യഭാരത്താൽ നുമ്മൾക്ക
ചില ഗുണങ്ങൾ എല്ലാം ഉണ്ടായിട്ടുണ്ടെങ്കിലും പലെ ഉപദ്രവ
ങ്ങളും ഉണ്ടാവുന്നുണ്ടെന്നും അതകൾ നിൎത്തൽ ചെയ്യെണമെ
ന്നും ഇയ്യടെ നാട്ടകാര ഒരുസഭകൂടി കൊല്ലം തൊറും പ്രസംഗി
ച്ചുവരുന്നുണ്ടെന്നും മറ്റും ഞാൻ കെട്ടു- ൟ സഭയെ കുറിച്ച ത
ന്നെയൊ ഗൊവിന്ദൻകുട്ടി ചൊദിക്കുന്നത.

മാധവൻ— അതെ.

ഗൊ-ക-മെ—അതെ - ൟ സഭയെ കുറിച്ച തന്നെയാണ- ൟ
കൊൺഗ്രസ്സസഭ ഇന്ത്യയുടെ ഇപ്പൊഴത്തെ സ്ഥിതിക്ക കെ
വലം നിഷ്പ്രയൊജനമായതാണ- ഒരുസാരവുമില്ല- വെറുംഗൊ
ഷ്ടി എന്ന ഞാൻ വിചാരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/380&oldid=193500" എന്ന താളിൽനിന്ന് ശേഖരിച്ചത്