താൾ:CiXIV270.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

14 രണ്ടാം അദ്ധ്യായം.

യ കൊച്ചു കൃഷ്ണമെനവന്റെ കീൎത്തിലതയായിട്ടു തന്നെ തീൎന്നു.

ഇന്ദുലെഖയുടെ നെമത്തെ ആഭരണങ്ങൾ വളരെ ചുരു
ങ്ങിയ മാതിരിയാണ. ആഭരണങ്ങൾ അമ്മാമൻ കൊച്ചു കൃഷ്ണ
മെനൊൻ കൊടുത്തതും അമ്മയുടെ വകയായി തന്റെ അച്ഛ
ൻ കൊടുത്തത തനിക്ക കിട്ടിയതും വലിയച്ഛൻ കൊടുത്തതും
കൂടി അനവധി ഉണ്ട. എന്നാൽ ഇന്ദുലെഖ ൟ ആഭരണങ്ങളി
ൽ അത്ര പ്രിയം ഉള്ള ഒരു കൂട്ടി അല്ലായിരുന്നു- വിശെഷദിവസ
ങ്ങളിൽ വല്ല ആഭരണങ്ങളും വിശെഷ വിധിയായി കെട്ടെണ
മെങ്കിൽ അമ്മയുടെയൊ മുത്തശ്ശിയുടെയൊ വലിയച്ഛന്റെയൊ
കഠിനനിൎബ്ബന്ധം വെണം. കാതിൽ കൊത്തുള്ള തൊടകളും, ക
ഴുത്തിന്റെ മദ്ധ്യത്തിൽ ഉരുണ്ട ഒരു സ്വൎണ്ണനൂലിന്മെൽ ചെറിയ
ഒരു പതക്കവും, അതിനു ചുവടെ ഒരു പരന്ന സ്വൎണ്ണനൂലിന്മെൽ
നല്ല വിലയുള്ള വൈരവും പച്ചരത്നവും ചുകപ്പരത്നവും കൊണ്ട
വെലചെയ്ത ഒരു പതക്കവും, കൈകളിൽ തഞ്ചാവൂരിൽ കിഴക്ക
ൻ സമ്പ്രദായത്തിൽ വെലചെയ്ത ഓരൊ പൂട്ടവളയും, കൈവി
രലുകളിൽ സ്വല്പം മൊതിരങ്ങളും മാത്രമാണ നെമം പെരുമാറു
ന്ന ആഭരണങ്ങൾ. എന്നാൽ ആഭരണങ്ങളിൽ അത്ര അധികം
പ്രീതി ഇല്ലെങ്കിലും ഇന്ദുലെഖക്ക വസ്ത്രങ്ങളെ വളരെ താല്പൎയ്യമാ
ണ. വിശെഷമായ എഴയും കസവും ഉള്ള ഒന്നരയും മെൽമുണ്ടും
ദിവസം നിത്യ വെള്ളയായി കുളിക്കുമ്പൊഴും വൈകുന്നെരം മെ
ൽ കഴുകുമ്പൊഴും തെയ്യാർ വെണം. കുചപ്രദെശങ്ങൾ എല്ലാ
യ്പൊഴും ധവളമായ ഒരു കസവ മെൽമുണ്ടുകൊണ്ട മറച്ചിട്ടെ കാ
ണാറുള്ളു. ഇങ്ങിനെയാണ നിയമമായുള്ള ഉടുപ്പ.

"ഇന്ദുലെഖാ" എന്ന പെര ൟ കഥയിലുള്ള മറ്റ സ്ത്രീക
ളുടെ പെരുമായി നൊക്കുമ്പൊൾ പക്ഷെ കുറെ അയൊജ്യമാ
യിരിക്കുന്നു എന്ന എന്റെ വായനക്കാര വിചാരിക്കുമായിരി
ക്കാം. പെര ഇങ്ങിനെ വിളിച്ചുവന്നത കൊച്ചുകൃഷ്ണമെനവനാ
ണ. കട്ടിക്ക ജാതകത്തിൽ വെച്ച പെര മാധവി എന്നായിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/38&oldid=193008" എന്ന താളിൽനിന്ന് ശേഖരിച്ചത്