താൾ:CiXIV270.pdf/379

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 355

പ്പൊൾ ഉണ്ടാകുന്നുണ്ടെങ്കിലും ജഗത്തിൽ സന്തൊഷസന്താപ
ങ്ങളുടെ കൃത്യമായ ഒരു കണക്ക എടുത്താൽ സന്തൊഷം എത്ര
യൊ അധികരിച്ച നിൽക്കുമെന്നും അതിന കാരണം സംശയം
കൂടാതെ നമുക്ക വിവരമായി അറിയാൻ കഴിയാത്ത ഒരു മഹച്ഛ
ക്തിയാണെന്നും ആ മഹച്ഛക്തിയെ ഞാൻ ദൈവമെന്ന ഉറ
പ്പിച്ചു ഭക്തിപ്പെടുമെന്നും മാത്രം ഞാൻ പറയുന്നു.

ഗൊവിന്ദപ്പണിക്കര—എനി ൟ സംഗതിയെകുറിച്ച പറഞ്ഞത
മതി. വെദാന്തവാദം ചെയ്വാൻ നുമ്മൾക്ക ആൎക്കും ഒന്നും അ
റിഞ്ഞുകൂട- ആദ്യം ഞാൻ ഇതിനെ കുറിച്ച കുട്ടികളായ നിങ്ങ
ളൊട ചൊദിച്ചത തന്നെ കുറെ തെറ്റിപ്പൊയി എന്ന എനി
ക്കു തൊന്നുന്നു.

ഗൊവിന്ദൻകുട്ടി മെനവൻ—ഇങ്ങിനെയാണ ജെഷ്ഠന്റെ അ
ഭിപ്രായം ഞങ്ങൾ ഇത്രയൊക്കെ പറഞ്ഞിട്ടും.

ഗൊ പ—എന്താണ നിങ്ങൾ പറഞ്ഞത- രണ്ടാളും വളരെ വി
ഢ്ഢിത്തം പറഞ്ഞു. നിങ്ങൾക്ക മതത്തെ കുറിച്ച എന്തറിയാം-
നിങ്ങളൊട ൟ വക സംസാരം ചെയ്തത എന്റെ വിഢ്ഢി
ത്വം. മതവിശ്വാസവും ഗുരുജനവിശ്വാസവും കെവലം നി
ങ്ങൾക്ക ഇല്ലാതായിതീൎന്നു- മാധവന ൟശ്വരൻ ഉണ്ടെന്ന
വിശ്വാസമുണ്ടെങ്കിലും ആ വിശ്വാസത്തിന്റെ സ്വഭാവവും
പ്രകൃതവും നൊക്കുമ്പൊൾ മാധവന നിരീശ്വരമതക്കാരനാ
യ ഗൊവിന്ദൻകുട്ടിയെക്കാൾ വിശെഷവിധിയായ ഒരുഭക്തി
യും വിശ്വാസവും ഭയവും ദൈവത്തിൽ ഉണ്ടെന്ന എനിക്ക
തൊന്നുന്നില്ല. എനി നമുക്കു കിടന്ന ഉറങ്ങുക- ഇവിടെ ത
ന്നെ കിടക്കാം.

ഗൊവിന്ദപ്പണിക്കരും മാധവനും ഗൊവിന്ദൻകുട്ടിമെനവ
നും ആ വെൺമാടത്തിൽതന്നെ ഉറങ്ങാൻ ഭാവിച്ചകിടന്നു. ഇന്ദു
ലെഖയുടെ വൎത്തമാനങ്ങളെ കുറിച്ച പലതും തനിക്ക ചൊദിക്കാ
നുണ്ടായിരുന്നു- അച്ഛനൊടും ഗൊവിന്ദൻകുട്ടിയൊടും ൟ സംഗ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/379&oldid=193498" എന്ന താളിൽനിന്ന് ശേഖരിച്ചത്