താൾ:CiXIV270.pdf/378

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

354 പതിനെട്ടാം അദ്ധ്യായം.

എളുപ്പത്തിൽ അറിയാം. ൟ മഹാരാജാവിനും ൟ ദരിദ്രനും
പലെ മുഖ്യമായ സംഗതികളിലും ഒരു പൊലെ ഉള്ള സുഖങ്ങളെ
യാണ ദൈവം കൊടുത്തിട്ടുള്ളത എന്ന കാണാം. ഉറക്കുണൎന്ന മ
ഹാരാജാവ കണ്ണമിഴിക്കുമ്പൊൾ അത്യുന്നതങ്ങളായ സൌധ
ങ്ങളിലെ ജാലകങ്ങളിൽകൂടി അകത്തെക്ക പ്രവെശിച്ചവയും ത
ന്റെ സ്വൎണ്ണമയമായ കട്ടിലിന്മെൽ നിന്ന സ്വൎണ്ണനീരാളത്തി
രകളിൽകൂടി രക്തങ്ങളായും പിംഗളങ്ങളായും കാണാവുന്നതു
മായ ബാലാൎക്കന്റെ മനൊഹരങ്ങളായ രശ്മികളെ മഹാരാജാ
വ എങ്ങിനെകണ്ട മൊദിക്കുന്നുവൊ അതപ്രകാരംതന്നെ ഒരു
ദരിദ്രനും ആ രശ്മികളെ തന്റെ മിറ്റത്തുള്ള വാഴക്കൂട്ടങ്ങളിൽ
കൂടി അതി ഭംഗിയായി പ്രകാശിച്ച പ്രകാശിച്ച വരുന്നതകണ്ട
മൊദിക്കുന്നു. ഇവിടെ ആ രശ്മികൾ ജീവജന്തുക്കൾക്ക എല്ലാം
ഒരുപൊലെ ആഹ്ലാദത്തെ ചെയ്യുന്നു. അതി മനൊഹരങ്ങളാ
യ കനകത്താമ്പാളങ്ങളിൽ നിറച്ചവെച്ചിട്ടുള്ള അതി സാദുക്ക
ളായ പലെവിധ ഭൊജ്യസാധനങ്ങളെ നെത്രെന്ദ്രിയം, ശ്രൊത്രെ
ന്ദ്രിയം, ത്വഗിന്ദ്രിയം ഇതകളെ കൂടി ഏക കാലത്തിൽ ഒരുപൊ
ലെ രൂപം, ഗാനം, മന്ദവായു, മുതലായവകളെക്കൊണ്ട രമിപ്പി
ച്ചുംകൊണ്ട ഭക്ഷിക്കുന്നരാജാവിന ഭക്ഷണം കഴിഞ്ഞശെഷം
ഉണ്ടാവുന്ന തൃപ്തിതന്നെ ൟ ദരിദ്രന വെള്ളച്ചൊറു തിന്നും
വെള്ളം കുടിച്ചും വയർ നിറച്ചാൽ ഉണ്ടാവുന്നു. രാജാവിന ത
ന്റെ പുഷ്പതല്പത്തിൽ കിടന്നുറങ്ങുമ്പൊൾ ഉള്ള നിൎവൃതിതന്നെ
ൟ ദരിദ്രന കൊട്ടപ്പായയിൽ കിടന്നുറങ്ങുമ്പൊഴും ഉണ്ടാവുന്നു.
അതകൊണ്ട ൟ പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ സുഖത്തെ
ഏൎപ്പെടുത്തിയ ഒരു യുക്തികൌശലം, നൊക്കുമ്പൊൾ ൟ പ്ര
പഞ്ചത്തിന്ന ഹെതുഭൂതമായി പ്രപഞ്ചത്തെ ഭരിച്ച നിലനിൎത്തു
ന്നതായ ഒരു മഹച്ഛക്തി ഉണ്ടെന്നുള്ളതിന്ന വാദമുണ്ടാവാൻ പാ
ടില്ല.

ഗൊവിന്ദൻകുട്ടി പറഞ്ഞപ്രകാരമുള്ള സങ്കടങ്ങൾ ചില

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/378&oldid=193495" എന്ന താളിൽനിന്ന് ശേഖരിച്ചത്