താൾ:CiXIV270.pdf/374

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

350 പതിനെട്ടാം അദ്ധ്യായം.

കരിച്ച കാണപ്പെടുന്നത. ഇരുന്നൂറ കൊല്ലങ്ങൾ മുമ്പെത്തെക്കാ
ൾ നൂറ കൊല്ലങ്ങൾ മുമ്പ കാണപ്പെടുന്നു. അമ്പതകൊല്ലങ്ങൾ
മുമ്പെത്തെക്കാൾ ഇരുപത്തഞ്ച കൊല്ലങ്ങൾ മുമ്പ കാണുന്നു.
കഴിഞ്ഞ കൊല്ലത്തെക്കാൾ ഇക്കൊല്ലം. ഇന്നലത്തെക്കാൾ ഇ
ന്ന. ഇതിനെന്ത കാരണം? പ്രപഞ്ചത്തെ നശിപ്പിക്കാതെ നി
ലനിൎത്തുവാൻ ഒരു പരാശക്തി ഉണ്ട- അതകൊണ്ട ൟ നാശ
ങ്ങളാലും സങ്കടങ്ങളാലും ഒന്നുംതന്നെ ഭെദപ്പെടാതെ ൟ പ്രപ
ഞ്ചം ശരിയായി തന്നെ പിന്നെയും നടക്കുന്നു. ആ പരാശക്തി
ക്ക ഞാൻ ദൈവമെന്ന പറയുന്നു. പിന്നെ നിരീശ്വരമതക്കാര
പറയുമ്പൊലെ കാൎയ്യകാരണ സംബന്ധങ്ങളാൽ ൟ, ജഗത്ത
താനെ ഉണ്ടായി വരുന്നതും ഒരു വിശെഷ ചൈതന്യത്തെ അ
വലംബിച്ച നില്ക്കുന്നില്ലാത്തതു മാണെങ്കിൽ ആ അചെതനമാ
യ കാൎയ്യകാരണസംബന്ധവികാരത്തിൽ നിന്നമാത്രം പ്രപഞ്ച
ത്തിൽ കാണുന്ന എല്ലാ പദാൎത്ഥങ്ങളും ജന്തുക്കളും സാധാരണ
അന്യൊന്യം ഇത്ര ചെൎച്ചയായും പരസ്പരം ആശ്രയിച്ചും തന്നെ
എല്ലായ്പൊഴും നില്ക്കെണമെന്നില്ല- നില്ക്കുന്നതുമല്ല.

സുൎയ്യനെ ദൈവം സൃഷ്ടിച്ചതാണെന്ന ഞാൻ പറയുന്നു.
അല്ലാ- അത താനെ കാൎയ്യകാരണങ്ങൾ സംബന്ധമായി ഉണ്ടാ
യിവന്ന ഒരു ഗൊളമാണെന്ന നിരീശ്വരമതക്കാർ പറയുന്നു. എ
ങ്ങിനെയാണ സൂൎയ്യൻ കാൎയ്യ കാരണസംബന്ധങ്ങളെകൊണ്ട ഇ
ത്ര പ്രകാശത്തൊടു കൂടി ൟ ഭൂമിക്ക ഇത്ര രക്ഷയായി ക്ഷണ
ത്തിൽ ഭൂമിയെ ദഹിപ്പിച്ച വെണ്ണീറാക്കുവാനുള്ള തന്റെ സ്വത
സ്സിദ്ധമായ ദഹനശക്തി പറ്റാത്ത വിധമുള്ള കൃത്യമായ ദുര
ത്തിൽ എപ്പൊഴും നിന്ന കാണുന്നത എന്ന എനിക്കും നിരീശ്വ
രമതക്കാരനും വഴിപൊലെ പറവാൻ സാധിക്കുന്നില്ല. ഇവിടെ
പൊതുവിൽ മനുഷ്യൎക്ക ദൈവസൃഷ്ടിയാണ സൂൎയ്യൻ എന്ന അ
ഭിപ്രായ മുണ്ടാവുന്നുണ്ടെങ്കിൽ ആ അഭിപ്രായത്തെ കളവാൻ
ശ്രമിക്കുന്നത ന്യായമൊ- ആ അഭിപ്രായത്തിൽ നിന്ന എന്തൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/374&oldid=193485" എന്ന താളിൽനിന്ന് ശേഖരിച്ചത്