താൾ:CiXIV270.pdf/373

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 349

വിക്കാതിരിക്കുന്നതാണ പ്രപഞ്ചത്തിന്റെ നാശത്തിന്ന കാര
ണമായി വരുന്നത എന്നും ഞാൻ പറയുന്നു. ഇങ്ങിനെയാണ മ
നുഷ്യരുടെ സ്ഥിതി എന്ന ഇപ്പൊൾ അറിവുള്ള എല്ലാ മനുഷ്യ
ൎക്കും ബൊദ്ധ്യമുണ്ട. എന്നിട്ടും ഏതൊരു മനുഷ്യനെങ്കിലും മരണ
ത്തിൽ ഭയമില്ലാതെ കാണുന്നുണ്ടൊ. ൟ ഭൂനിവാസം പൎയ്യവ
സാനമായി എന്ന പറയുന്നത കെൾക്കുമ്പൊൾ എന്തൊ ഇത
ഉണ്ടാവാത്ത ഒരു കാൎയ്യമെന്നതപൊലെ പെട്ടന്ന ഞെട്ടി വിറ
ച്ച ഭൂമിച്ചു പൊവാത്തവൻ ആര. ഇവിടെ അനിൎവ്വചനീയമാ
യ ഒരു ശക്തി മനുഷ്യരെ പ്രപഞ്ചത്തിൽ രമിപ്പിക്കുന്നതും ലയി
പ്പിക്കുന്നതും നാം കാണുന്നു. ഇഹലൊകസുഖങ്ങൾ ഒന്നും സാ
രമില്ലെന്ന ഓരൊ സമയങ്ങളിൽ കാണുന്ന ചില ദുഃഖങ്ങളെ
ക്കൊണ്ടും ആപത്തകളെക്കൊണ്ടും പ്രത്യക്ഷപ്പെട്ട കാണുന്നു.
അങ്ങിനെയാണെന്ന നൊം എല്ലാവരും ദിവസം സമ്മതിക്കു
ന്നു. ചിലപ്പൊൾ ൟ സംഗതികളെ കുറിച്ചതന്നെ വളരെ
ആലൊചിക്കുന്നു. ഇങ്ങിനെ എന്തു തന്നെ ചെയ്താലും കലാശ
ത്തിൽ നുമ്മൾ പ്രപഞ്ചത്തിൽ തന്നെ വീണ ലയിക്കുന്നു. പ്ര
പഞ്ചം ക്ഷണഭംഗുരമാണ നിസ്സാരമാണ എന്നുള്ള വിചാരം
കെവലം നശിക്കുന്നു. ഇങ്ങിനെ വരാനുള്ള കാരണം നമുക്ക
വിവരമായി അറിവാൻ കഴിയാത്തതായ ഒരു മഹാശക്തി ൟ
പ്രപഞ്ചത്തെ ഭരിക്കുന്നതിനാലാണെന്ന ഞാൻ വിചാരിക്കു
ന്നു. ആ ശക്തിയെ ഞാൻ ദൈവമെന്ന വിചാരിക്കുന്നു. പ്രപ
ഞ്ചത്തിൽ ആപത്തുകൾ പലവിധമായി നെരിടട്ടെ, മഴയി
ല്ലാതെ ദിക്കുകൾ വെവട്ടെ , ഇടിത്തീ വീണ ദഹിക്കട്ടെ , സ
മുദ്രം അതിക്രമിച്ച രാജ്യങ്ങളെ മുക്കട്ടെ, ഭൂകമ്പങ്ങൾ ഉണ്ടാ
വട്ടെ, യുദ്ധങ്ങൾ ഉണ്ടാവട്ടെ , ജനങ്ങൾ കൊടി കൊടിയായി
നശിക്കട്ടെ, എങ്ങിനെയെല്ലാമായാലും പൎയ്യവസാനത്തിൽ ക
ണക്ക നൊക്കുമ്പൊൾ ഒരായിരം വത്സരം മുമ്പുള്ളതിനെക്കാൾ
പ്രപഞ്ചവ്യാപാരങ്ങൾ അഞ്ഞൂറ കൊല്ലങ്ങൾ മുമ്പാണ അധി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/373&oldid=193483" എന്ന താളിൽനിന്ന് ശേഖരിച്ചത്