താൾ:CiXIV270.pdf/372

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

348 പതിനെട്ടാം അദ്ധ്യായം.

ങ്കിലും അനിൎവ്വചനീയമായ ഒരു ശക്തി ൟ ജഗത്തിനെ ഭരി
ക്കുന്നുണ്ടെന്ന ഗ്രഹിപ്പാൻ ബുദ്ധിയുള്ള മനുഷ്യന ധാരാളമായി
കഴിയുന്നതാണ" എന്നാകുന്നു. ഇങ്ങിനെയുള്ള ൟ ശക്തിയെ
ഞാൻ ദൈവമെന്ന പറയുന്നു. എന്റെ അഭിപ്രായത്തിൽ ജഗ
ത്തിൽ കാണപ്പെടുന്ന സകല സമ്പത്തുകളും ആപത്തുകളും പ്ര
പഞ്ചരീതിയിൽ ആവശ്യമുള്ളതാണെന്നും നമ്മുടെ സ്രഷ്ടാവി
ന്റെ ഉദ്ദെശം തന്നെ അങ്ങിനെയായിരിക്കാമെന്നുമാകുന്നു. അ
ങ്ങിനെയാവുന്നു എന്ന ഞാൻ പറയുന്നില്ല- ആയിരിക്കാമെന്ന
ഞാൻ ഊഹിക്കുന്നു. ൟ ലൊകത്തിൽ കാണുന്ന സകല ചരാ
ചരങ്ങളും നശ്വരങ്ങളായിട്ടാണ കാണപ്പെടുന്നത. അങ്ങിനെ
നശ്വരങ്ങളായിട്ടല്ലാതിരുന്നാൽ ൟ പ്രപഞ്ചം ദീൎഗ്ഘകാലം ന
ടക്കുമൊ എന്ന സംശയമാണ. കഴിഞ്ഞ അമ്പതിനായിരം സം
വത്സരങ്ങൾക്ക ഇപ്പുറമുണ്ടായിട്ടുള്ള ചരങ്ങളായും അചരങ്ങളാ
യും ഉള്ള ജീവജാലങ്ങൾ നശിക്കാതെയും ഇപ്പൊൾ കാണുന്ന
ക്രമപ്രകാരം വൎദ്ധിച്ചുകൊണ്ടും വന്നിരുന്നു എങ്കിൽ ൟ ഭൂഗൊ
ളം ൟ ജീവികൾക്ക സുഖെന നിവസിപ്പാൻ പൊരാത്തതായി
വരുമെന്ന സ്പഷ്ടമാണ.

ഒരുനൂറ്റി അൻപത വൎഷം മുമ്പുണ്ടായിരുന്ന ഒരു മനുഷ്യ
നെ ഒരെടത്തും ഇപ്പൊൾ നൊം കാണുന്നില്ല. ൟ നൂറ്റി അ
ൻപത കൊല്ലം മുമ്പ പ്രസവിച്ച സ്ത്രീ പുരുഷന്മാർ സകലതും ന
ശിച്ച പൊയിരിക്കുന്നു. അങ്ങിനെ എത്രകൊടി നൂറ്റി അമ്പത
സംവത്സരങ്ങൾ കഴിഞ്ഞു- എത്ര കൊടി മനുഷ്യർ ആ കാല
ത്തിന്നുള്ളിൽ ജനിച്ചു എത്ര മരിച്ചു- അസംഖ്യം- അസംഖ്യം ത
ന്നെ. ഇങ്ങിനെയുള്ള വൎദ്ധനവിൽ അതിന്ന ഏകദെശം സമമാ
യ നാശത്തെ കൂടി നിയമിച്ചിട്ടുണ്ടായിരുന്നില്ലെങ്കിൽ പ്രപഞ്ചം
ൟ വിധം നടക്കുന്നതല്ലാത്തതാണെന്ന സ്പഷ്ടമാകയാൽ നമ്മു
ടെ സ്രഷ്ടാവിന്റെ കല്പനയാൽ തന്നെയാണ നാശങ്ങൾ ജഗ
ത്തിൽ സംഭവിക്കുന്നത എന്നും അങ്ങിനെ നാശങ്ങൾ സംഭ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/372&oldid=193481" എന്ന താളിൽനിന്ന് ശേഖരിച്ചത്