താൾ:CiXIV270.pdf/371

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 347

ഹെ-വെഗം മരിച്ചൊളു- എനി തനിക്ക ഒരു സുഖവും
ഇല്ല- തന്റെ ജീവൻ ഇതാ തിരി കെടുന്നതു പൊലെ ഇ
പ്പൊൾ പൊവും- തന്റെ സ്വന്ത ദെഹത്തെയും മക്കളെ
യും ഭാൎയ്യയെയും അമ്മയെയും സൊദരന്മാരെയും ധന
ത്തെയും സുഖത്തെയും എല്ലാം വിട്ട ഇതാ താൻ നശിക്കു
ന്നു- എനി തനിക്ക യാതൊന്നുമില്ല.

എന്ന മാത്രം പറയുന്നത കെട്ട അനവസാനമായ ദുഃഖത്തിൽ
പെട്ട മരിക്കുന്ന ഒരു ജീവിയുടെ അവസ്ഥ വിചാരിച്ച നൊക്കു.

ഇതിന്ന പ്രതികൂലമായി മനുഷ്യന്റെ ചരമകാലത്ത ത
ന്റെ ആത്മാവിന ഒരു വിധം ഗതി മരണശെഷം ഉണ്ടാവുമെ
ന്ന ഒരു സംശയമെങ്കിലും മനസ്സിലുണ്ടായാലത്തെ ഒരു സുഖ
ത്തെ കുറിച്ച ഒന്ന ആലൊചിക്കുക. ദൈവമില്ലെന്നും മരണ
ത്തൊടുകൂടി സകലം അവസാനിച്ചു എന്നും തീൎച്ചയായുള്ള അ
ഭിപ്രായം ഉണ്ടായി അത്യന്ധകാരത്തിൽ അനവസാനമായ ദുഃ
ഖത്തിൽ വീണ ജീവൻ പൊവുമ്പൊഴത്തെ വ്യസനം ഒന്ന ഓ
ൎത്താൽ മനുഷ്യന നല്ലത ദൈവ വിശ്വാസം ഉണ്ടായിരിക്കുന്ന
താണെന്ന പ്രത്യക്ഷപ്പെടും.

അതകൊണ്ട ഒന്നാമത ൟനിരീശ്വരമതത്തെ സ്ഥാപിക്കാ
ൻ ശ്രമിക്കുന്നത തന്നെ മനുഷ്യന വളരെ അയശസ്തരമായി വ
രുന്നതാണെന്ന ഞാൻ പറയുന്നു.

എനി എന്റെ വിശ്വാസത്തെ കുറിച്ച പറയാം. ദൈവ
വിശ്വാസം എന്നത കാരണമുണ്ടായിട്ടതന്നെയല്ല ഉണ്ടാവുന്ന
ത. കാരണമില്ലാതെയും ആ വിശ്വാസം വരാം. പക്ഷെ ഗൊവി
ന്ദൻകുട്ടിയെപൊലെ പഠിച്ചിട്ടും വിചാരിച്ചുറച്ചിട്ടും ഉള്ള ഒരു മനു
ഷ്യന എങ്ങിനെ ൟ വിധം വിശ്വാസം ഉണ്ടാവുമെന്ന ഇപ്പൊ
ൾ ചൊദിക്കുമായിരിക്കാം. അതിന്ന എന്റെ ഉത്തരം "പലെ
സംഗതികളെക്കൊണ്ടും ൟ പ്രപഞ്ചത്തിൽ മനുഷ്യന്റെ ഇന്ദ്രി
യങ്ങൾക്ക സൂക്ഷ്മസ്ഥിതി അഗൊചരമായുള്ള വിധത്തിലാണെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/371&oldid=193478" എന്ന താളിൽനിന്ന് ശേഖരിച്ചത്