താൾ:CiXIV270.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

346 പതിനെട്ടാം അദ്ധ്യായം.

വിശ്വാസയൊഗ്യമായുള്ളതും ആണെന്ന കാണാം. മനുഷ്യൎക്ക
സന്മാൎഗ്ഗാനുഷ്ഠാനത്തിന്നും അന്യൊന്യ വാത്സല്യമുണ്ടാവാനും
ക്രൌൎയ്യ കൎമ്മങ്ങൾ ചെയ്യുന്നതിൽ ഭയത്തെ ജനിപ്പിക്കുവാനും
ഇഹലൊകത്തിൽ മനുഷ്യ സമുദായത്തിന്ന സുഖമായ സ്ഥിതി
യിലുള്ള നിവാസത്തിന്ന വെണ്ടി ആചരിച്ചുവരുന്ന ഓരൊ നി
ബന്ധനകളെയും നടപ്പുകളെയും ശട്ടങ്ങളെയും സമ്പ്രദായങ്ങ
ളെയും നിലനിൎത്തുവാനും പിന്നെ വിശെഷിച്ച മനുഷ്യന അ
നിൎവ്വചനീയമായ വിധം ഭയങ്കരമായി ഉണ്ടായി വരുന്ന ചരമ
കാലത്തുള്ള അത്യന്ത സങ്കടത്തിന്ന അല്പം ഒരു ആശ്വാസത്തെ
യൊ നിവൃത്തിയെയൊ കൊടുപ്പാനും ദൈവ വിശ്വാസം പൊ
ലെ മറ്റൊന്നും ഉണ്ടാകയില്ലെന്ന എനിക്ക നല്ല ബൊദ്ധ്യമുണ്ട.
ൟനിരീശ്വരമതത്തെ ഇത്ര ഘൊഷിച്ച ദൈവം ഇല്ലെന്ന പ
റയുന്നവരുടെ മരണാന്ത്യകാലത്ത അവൎക്ക ഉണ്ടാവാൻ പൊവു
ന്ന സങ്കടം സാധാരണ ദൈവവിശ്വാസമുള്ളവൎക്ക ആ കാല
ത്ത ഉണ്ടാവുന്നതിനെക്കാൾ എത്രയും അധികരിച്ചിരിക്കും എ
ന്നുള്ളതിന്ന സംശയമില്ല. മനുഷ്യന്റെ ചരമകാലത്ത ദൈവ
വിശ്വാസം ഒന്നുകൊണ്ടല്ലാതെ അതി ദുഃഖത്താൽ ക്ഷൊഭിച്ചി
രിക്കുന്ന അവന്റെ മനസ്സിനെ മറ്റൊന്നിനാലും സമാശ്വസി
പ്പിപ്പാൻ പാടില്ലെന്ന സ്പഷ്ടമാണ. അങ്ങിനെ ഇരിക്കുമ്പൊൾ
ഇത്ര അധികം കാലമായി മനുഷ്യര ആദരിച്ച വന്ന ൟ ദൈ
വവിശ്വാസത്തെ മഹാ സംശയഗ്രസ്തങ്ങളായ ചില സംഗതിക
ളെക്കൊണ്ട നിഷെധിച്ച ദൈവമില്ലെന്ന സ്ഥാപിക്കാൻ പുറ
പ്പെടുന്നത എറ്റവും തെറ്റായ ഒരു പ്രവൃത്തി അല്ലയൊ.

മനുഷ്യന മരണകാലത്തുള്ള ഭീതിയെ കഴിയുന്നെടത്തൊ
ളം നിവാരണം ചെയ്വാനല്ലെ നൊം ശ്രമിക്കെണ്ടത. തന്റെ
സ്വന്ത ശരീരത്തെ കൂടി ത്യജിച്ച പുറപ്പെട്ട പൊവാതെ എനി
നിവൃത്തിയില്ലെന്ന ഒരുവൻ അറിഞ്ഞ പരിഭ്രമിച്ച അതി ദുഃഖ
ത്തിൽ വീഴുന്ന സമയം—

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/370&oldid=193475" എന്ന താളിൽനിന്ന് ശേഖരിച്ചത്