താൾ:CiXIV270.pdf/37

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 13

ച്ഛന ഇന്ദുലെഖയിൽ ഉള്ള സ്നെഹം ഇന്നപ്രകാരമായിരുന്നു എ
ന്നും ഇത്ര ഉണ്ടായിരുന്നു എന്നും എനിക്ക എന്റെ വായനക്കാ
രെ പറഞ്ഞ മനസ്സിലാക്കാൻ പ്രയാസമാണ. ഇന്ദുലെഖക്ക താ
മസിപ്പാൻ പ്രത്യെകമായ ഒരു മാളികബങ്കളാവാണ ശട്ടം ചെ
യ്തിരുന്നത. ആ ബങ്കളാവിലെ എല്ലാ മുറികളിലും ഇംക്ലീഷ മാ
തിരി സാമാനങ്ങളും മറ്റും ഭംഗിയായി ശെഖരിച്ച വെച്ച ഇന്ദു
ലെഖയുടെ അഭീഷ്ടപ്രകാരം എല്ലാം ശട്ടം ചെയ്തവന്നു. കൊച്ചു
കൃഷ്ണമെനവന്റെ അകാലമരണത്താൽ ഇന്ദുലെഖക്ക ഒരുവിധ
ത്തിലും ഒന്നിന്നും ഒരു ബുദ്ധിമുട്ട വന്നുകൂടാ എന്ന ഇന്ദുലെഖയു
ടെ വലിയച്ഛൻ ഉറപ്പായി നിശ്ചയിച്ചിരുന്നു.

ഇന്ദുലെഖയുടെ ദിനചൎയ്യകളും സമ്പ്രദായങ്ങളും സ്വഭാവ
വും അവളുടെ പഠിപ്പനിമിത്തവും തന്റെ അമ്മാമൻ മഹാനാ
യ കൊച്ചു കൃഷ്ണുമെനവന്റെ ബുദ്ധിശക്തിക്കനുസരിച്ച തനി
ക്ക കിട്ടിയ അറിവുകൾ നിമിത്തവും അതി രമണീയമായിരുന്നു
എന്നെ പറെവാനുള്ളു. ഇംക്ലീഷ പഠിച്ചതിനാൽ താൻ ഒരു മല
യാള സ്ത്രീയാണെന്നുള്ള നില ലെശം വിട്ടിട്ടില്ലാ. ഹിന്തുമതദ്വെ
ഷമാകട്ടെ നിരീശ്വരമതമാകട്ടെ, നിൎഭാഗ്യവശാൽ ചിലപ്പൊൾ
ചിലപഠിപ്പുള്ള ചെറുപ്പക്കാൎക്കഉണ്ടാകുന്നപൊലെ സൎവരിലും ഉ
ള്ള ഒരു പുച്ഛരസമാവട്ടെ ഇന്ദുലെഖയെ കെവലം ബാധിച്ചിട്ടെ
ഇല്ലാ. കുളികുറി, ഉടുവൊട സംസാരം- തന്റെ അമ്മ, മുത്തശ്ശി,
വലിയച്ഛൻ, അമ്മാമൻ ഇവരിലുള്ള ഭക്തി, വിശ്വാസം- നാട്ടു
കാര സമീപവാസികളായി ഇംക്ലീഷ പഠിക്കാതുള്ള തന്റെ സ
ഖികളിൽ ഉള്ള ചെൎച്ച, രാസക്യം- വിശെഷിച്ച പറയുന്ന വാക്കു
കളിലും ചെയ്യുന്ന പ്രവൃത്തകളിലും പ്രത്യക്ഷമായി കാണപ്പെ
ടാവുന്ന താഴ്മയും ഗൎവ്വില്ലായ്മയും ഇതുകളെ എല്ലാം കണ്ട ഇ
ന്ദുലെഖയെ പരിചയമുള്ളവർ എല്ലായ്പൊഴും അത്ഭുതപ്പെട്ടിരു
ന്നു. ഇങ്ങിനെയാണ കുട്ടികളെ അഭ്യസിപ്പിച്ചു വളൎത്തെണ്ടത
എന്ന ബുദ്ധിയുള്ള എവനും പറയും. ഇന്ദുലെഖ ആ മഹാനാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/37&oldid=193007" എന്ന താളിൽനിന്ന് ശേഖരിച്ചത്