താൾ:CiXIV270.pdf/369

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 345

"സയൻസ്സ്" എന്ന ഇംക്ലീഷിൽ സാധാരണ പെരു പറ
യപ്പെടുന്ന ശാസ്ത്രവിദ്യകളാൽ ഇതവരെ പലെ പ്രകാരവും സം
ശയത്തിൽ കിടന്നിരുന്ന പലവിധ സാധനങ്ങളുടെയും വസ്തുക്ക
ളുടെയും സ്വഭാവത്തെയും ഉത്ഭവ കാരണത്തെയും വ്യാപാര
ത്തെയും ശക്തിയെയും കുറിച്ചുള്ള തത്വങ്ങളെ നമുക്ക അറിവാ
ൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ആ "സയൻസ്സ്"കളാൽ ഒരു പരാശ
ക്തി ഈ ലൊകത്തിൽ കാണപ്പെടുന്ന സൎവ ചരാചരങ്ങൾ
ക്കും ആദ്യകാരണമായി ഇല്ലെന്ന നൊം ഒരിക്കലും അറിയുന്ന
തല്ല. അയസ്കാന്തവും ലൊഹവും തമ്മിലുള്ള ആകൎഷണ ശക്തി
യെ നൊം അറിയുന്നതിനാൽ അതിൽനിന്ന സയൻസ്സകളെ
ക്കൊണ്ട പലെ വിദ്യകളും നൊം ആലൊചിച്ച ഉണ്ടാക്കുന്നു. എ
ന്നാൽ ൟവസ്തുക്കൾക്ക സ്വതസ്സിദ്ധമായി കാണപ്പെടുന്ന ശക്തി
യുടെ ആദ്യകാരണം എന്താണെന്ന സയൻസ്സ് പറയുന്നില്ല. പ
റയുവാൻ സയൻസ്സിന ആവശ്യവും ഇല്ല. സയൻസ്സ ദൈവം
ഇല്ലെന്നുള്ള ഉപദെശത്തെ ചെയ്യുന്നില്ല. ഭൂമിയിലുള്ള പലവിധ
സാധനങ്ങൾക്ക അന്യൊന്യം, സംശ്രയങ്ങളെയും സംശ്രയാഭാ
വങ്ങളെ യും വരുത്തിയും അതകളുടെ സൂക്ഷ്മതത്വങ്ങളെയും അ
തുകളുടെ ശക്തി, വികാരം ഇതകളെയും അറിഞ്ഞ അവകളെ
മനുഷ്യൎക്കുംമറ്റും പ്രയൊജനയൊഗ്യമായി തീൎത്തും ജീവജന്തുക്ക
ൾക്ക ഐഹികസുഖാനുഭവങ്ങളെ ഉപരി ഉപരി വൎദ്ധിപ്പിക്കെ
ണ്ടതിലെക്കാണ സയൻസ്സുകളുടെ ഉദ്ദെശം. മനുഷ്യന്റെ ആ
ത്മാവിന ഐഹികസുഖം വിട്ടാൽ കിട്ടാൻ പാടുള്ള സുഖത്തെ
കുറിച്ചൊ സ്ഥിതിയെ കുറിച്ചൊ സയൻസ്സുകൾ നൊമ്മെ യാതൊ
ന്നും അറിയിക്കുന്നതും പഠിപ്പിക്കുന്നതും അല്ല.

"എഗ്നൊസ്ടി സിസം" എന്ന ഇംക്ലീഷിൽ പറയപ്പെടുന്ന
ഒരു മാതിരി വിശ്വാസക്കാരുടെ അതി യുക്തിയുള്ള സിദ്ധാന്തം
നൊക്കിയാൽ ദൈവം ഇല്ലെന്നുള്ളതിന നിരീശ്വരമതക്കാര പ
റയുന്ന സാധാരണ സംഗതികളെല്ലാം അയുക്തിയായുള്ളതും അ


44*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/369&oldid=193473" എന്ന താളിൽനിന്ന് ശേഖരിച്ചത്