താൾ:CiXIV270.pdf/368

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

344 പതിനെട്ടാം അദ്ധ്യായം.

നിമിത്തം അവൎക്കുണ്ടാവുന്ന സങ്കടങ്ങളെ ഓൎക്കുമ്പൊൾ ആ ഒ
രു സംഗതിതന്നെ അങ്ങിനെ ഒരു നിരീശ്വരത്വം പൊതുവിൽ
മനുഷ്യൎക്ക വരുത്തരുതെന്ന ബുദ്ധിയുള്ള എല്ലാ മനുഷ്യനെയും
അഭിപ്രായപ്പെടുത്തും എന്നുള്ളതിലെക്ക എനിക്ക ലെശം പൊ
ലും സംശയമില്ല. ദൈവം ഉണ്ടെന്ന കാണിപ്പാൻ പത്ത സംഗ
തികളെ പറയുന്നു, ആ പത്ത സംഗതികളെയും നിരീശ്വരമത
വാദം ചെയ്യുന്നവന തീരെ ഖണ്ഡിപ്പാൻ കഴിയാത്ത പക്ഷം
ദൈവം ഇല്ലെന്ന കാണിപ്പാൻ വെറെ പത്ത സംഗതികളെ പ
കരം പറഞ്ഞ സാധാരണ മനുഷ്യരുടെ മനസ്സിന്ന ഭ്രാന്തി വരു
ത്തി മനുഷ്യനെ വ്യസനത്തിൽ വിടുന്നത കഷ്ടമല്ലയൊ. ദൈ
വവിശ്വാസം ഉണ്ടാവുന്നതകൊണ്ട പ്രപഞ്ചത്തിൽ ഗുണമല്ലാ
തെ ദൊഷം ഒന്നും ഉണ്ടാകുന്നതല്ലെന്ന കാണുമ്പൊൾ ആ വി
ശ്വാസത്തെ സംശയരഹിതങ്ങളല്ലാത്ത സംഗതികളെ പറഞ്ഞ
വിടീപ്പിക്കാൻ എന്തിനായിട്ട ശ്രമിക്കുന്നു. കളവ പറഞ്ഞാലൊ,
അന്യന്റെ മുതൽ അപഹരിച്ചാലൊ, പരദാരസംഗം ചെയ്താ
ലൊ, തന്റെ സമസൃഷ്ടികളെ യൊ മറ്റുള്ള ജീവജന്തുക്കളെയൊ
ഹിംസിച്ചാലൊ, ധൎമ്മത്തെ വെടിഞ്ഞാലൊ, ൟ ലൊകത്തിൽ
ഉണ്ടാവുന്ന ദണ്ഡനക്കൊ ശിക്ഷക്കൊ അവമാനത്തിന്നൊ പു
റമെ മരണശൈഷം ദൈവം മുമ്പാകെകൂടി താൻ കുറ്റക്കാരനാ
കുമെന്നുള്ള ഒരു ഭയം ഒരു മനുഷ്യന്ന ഉണ്ടാവുന്നത ൟ ദുഷ്പ്രവൎത്തി
കൾക്ക ഒരു അധികനിവാരണഹെതുവായി വരുന്നതായിരിക്കെ
അത ഇല്ലായ്മ ചെയ്യെണ്ടുന്ന ആവശ്യം എന്താണ. ദൈവം എ
ന്നൊരു ശക്തിയില്ലെന്ന കെവലം സംശയരഹിതങ്ങളായ സം
ഗതികളെക്കൊണ്ട കാണിച്ച ബൊദ്ധ്യമാക്കുവാൻ ഒരുവന കഴി
യുമെങ്കിൽ അങ്ങിനെ ചെയ്യുന്നതിൽ ഞാൻ ആക്ഷെപിക്കുന്നി
ല്ല- അങ്ങിനെ തീൎച്ചയായി കാണിപ്പാൻ കഴിയാതിരിക്കുമ്പൊൾ
വല്ല സംഗതികളും പറഞ്ഞ മനുഷ്യരുടെ ബുദ്ധിയെ വഷളാക്കു
ന്നത എന്തിന

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/368&oldid=193470" എന്ന താളിൽനിന്ന് ശേഖരിച്ചത്