താൾ:CiXIV270.pdf/367

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 343

അഭിപ്രായം ഇപ്പൊൾ നില്ക്കുന്നത. ഇവൎക്ക ഒന്നും നിരീശ്വരമ
തമല്ലതന്നെ. ഹിന്തുസിദ്ധാന്തങ്ങളിൽനിന്നതന്നെ ദൈവം എ
ന്നത അറിവാനും ഗുണിപ്പാനും സാധാരണ മനുഷ്യന കഴിവി
ല്ലാത്ത ഒരു ശക്തി എന്നാണ നൊം അറിയുന്നത. ഇതിന പ
ലെ പ്രമാണങ്ങളും ഉണ്ട. അത എല്ലാം ഇപ്പൊൾ പറഞ്ഞിട്ട ആ
വശ്യമില്ല.

യൂറൊപ്പിലും മറ്റും ഉള്ള പലെ വിദ്വാന്മാര (ഡാർവിൻ
മുതലായവര) പറഞ്ഞ ജീവൊല്പത്തി ക്രമങ്ങളെയും മറ്റും ബു
ദ്ധിമാന്മാരായ പലരും അശെഷം വിശ്വസിച്ചിട്ടില്ല. എന്റെ
അഭിപ്രായത്തിൽ ഒന്നാമത നിരീശ്വരമതം സാധാരണ ഐ
ഹിക സുഖത്തിന്നും സന്മാൎഗ്ഗാചാരത്തിനും തന്നെ ഏറ്റവും
ദൊഷകരമായ ഒരു മതമാണെന്നാകുന്നു. നിരീശ്വരമതം പ്രപ
ഞ്ചത്തിൽ ഉണ്ടാക്കിവെക്കുന്നത കൊണ്ട യാതൊരു പ്രയൊജന
വും ഇല്ലെന്ന മാത്രമല്ല സാധാരണ മനുഷ്യജീവികൾക്ക വള
രെ ദൊഷങ്ങളും കഷ്ടങ്ങളും ഉണ്ടായി വരുവാൻ കാരണമായി
വരുമെന്ന കൂടി ഞാൻ ഭയപ്പെടുന്നു. അതിന്നുള്ള സംഗതികളെ
യാണ ഒന്നാമത ഞാൻ പറയാൻ പൊവുന്നത- പിന്നെ എന്റെ
സ്വന്ത വിശ്വാസത്തെ കുറിച്ച പറയാം.

തങ്ങളുടെ സമസൃഷ്ടികൾക്ക ഗുണത്തെയും ശ്രെയസ്സിനെ
യും സുഖത്തെയും വരുത്താനായിട്ടാണ ബുദ്ധിമാന്മാരായ ജന
ങ്ങൾ എല്ലായ്പൊഴും ശ്രമിക്കെണ്ടത. ദൈവം ഉണ്ടെന്നൊ ഇ
ല്ലെന്നൊ ഉള്ള സൂക്ഷ്മസ്ഥിതി ആൎക്കും അറിവാൻ കഴികയില്ലെ
ന്ന ബുദ്ധിമാന്മാരായ ശാസ്ത്രജ്ഞന്മാർ സമ്മതിക്കുന്നതായാൽ ത
ന്നെ പിന്നെ അവർ ചെയ്യെണ്ടത ൟ സംശയത്തെ ഏത നി
ലയിൽ നിൎത്തുന്നതാണ മനുഷ്യൎക്ക പരക്കെ ഉപകാരമായി വ
രുന്നത എന്നുള്ള ആലൊചനയാകുന്നു. ദൈവം ഇല്ലെന്ന സ്ഥാ
പിപ്പാൻ ഉള്ള സംഗതികൾ എല്ലാം ശരിയാണെന്നും സത്യമാ
ണെന്നും ഉള്ള ഒരു ബൊധം മനുഷ്യൎക്ക വന്നുപൊയാൽ അതു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/367&oldid=193468" എന്ന താളിൽനിന്ന് ശേഖരിച്ചത്