താൾ:CiXIV270.pdf/366

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

342 പതിനെട്ടാം അദ്ധ്യായം.

റയും പ്രകാരം തന്നെതാൻ അറിയുന്നതാണ ദൈവത്തെ അ
റിയുന്നത- എന്ന മാത്രമാണ. ഏതപ്രകാരമായാലും ഇതെ
ല്ലാം യുക്തി യുക്തമായി പറഞ്ഞ ബൊദ്ധ്യപ്പെടുത്താൻ പ്ര
യാസം- ൟ സംഗതിയെപ്പറ്റി എത്ര വാദിച്ചാലും ഒരു ഫല
വും ഉണ്ടാവുന്നതല്ലെന്ന എനിക്ക തൊന്നുന്നു. ൟ നിരീശ്വ
ര സിദ്ധാന്തത്തെ പറ്റി ഗൊവിന്ദൻ കുട്ടിതന്നെ പറഞ്ഞ ഹ
ക്സലി എന്ന ശാസ്ത്രജ്ഞന്റെ സ്വന്തമായ അഭിപ്രായം ത
ന്നെ ഒരെടത്ത അദ്ദെഹം പറഞ്ഞിട്ടുള്ളത എനിക്ക മനഃപാ
ഠമായി തൊന്നും- അതിന്റെ തൎജ്ജമ ഞാൻ പറയാം- അച്ഛ
ൻ അത ആലൊചിച്ച ഹക്സലി എന്ന മഹാവിദ്വാൻ നിരീ
ശ്വരമതക്കാരനൊ എന്ന തീൎച്ചയാക്കുകെ വെണ്ടു. ആ മഹാ
വിദ്വാൻ പറയുന്നു—"നിൎഭാഗ്യവശാൽ ഇതവരെ ഞാൻ വാ
"യിക്കെണ്ടി വന്നുപൊയിട്ടുള്ള യുക്തി ശുന്യമായും സാരമി
"ല്ലാത്തതായുമുള്ള ചില പ്രസംഗങ്ങളിലും കവനങ്ങളിലും
"വെച്ച ദൈവത്തിന്റെ സ്വഭാവത്തെയും ചെഷ്ടകളെയും
"സ്വരൂപത്തെയും അവസ്ഥയെയും കുറിച്ച ചില വിദ്വാന്മാ
"ര അറിഞ്ഞു എന്ന നടിച്ച അതകളെ തെളിയിക്കുന്നവയാ
"ണെന്ന ഉദ്ദെശിച്ച എഴുതീട്ടുള്ള ചില സംഗതികളെ പൊ
"ലെ അബദ്ധമായും അയുക്തിയായും പരിഹാസയൊഗ്യമാ
"യും ഞാൻ വെറെ ഒരു സാധനം മാത്രമെ വായിച്ചിട്ടുള്ളൂ.
"അത ദൈവം ഇല്ലെന്ന തെളിയിപ്പാൻ മുൻപറഞ്ഞവരു
"ടെ പ്രതികൂല തന്ത്രക്കാരായ ചില നിരീശ്വരമതക്കാര എഴു
"തീട്ടുള്ള ഭൌഷത്വങ്ങളെയും ദുര്യുക്തികളെയും ആകുന്നു.
"ൟദുര്യുക്തികൾ ഞാൻ മുമ്പിൽ പറഞ്ഞ വിദ്വാന്മാരുടെ
"ദുര്യുക്തികളെക്കാൾ പക്ഷെ അധികരിക്കുമൊ എന്ന ഞാ
"ൻ സംശയിക്കുന്നു."

ഇങ്ങിനെയാണ ഹക്സലി എന്ന മഹാ വിദ്വാന്റെയും മ
റ്റ അനവധി അതി ബുദ്ധിമാന്മാരായ ബിലാത്തിക്കാരുടെയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/366&oldid=193465" എന്ന താളിൽനിന്ന് ശേഖരിച്ചത്