താൾ:CiXIV270.pdf/365

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 341

വം ഭാരതവുമല്ല.

ഗൊ-കു-മെ—പിന്നെ ഏതാണ.

മാ—ഇപ്പൊൾ ഗൊവിന്ദൻകുട്ടി എന്ത വാദം ചെയ്യുന്നുവൊ
അതായ നിരീശ്വരമത സിദ്ധാന്തം തന്നെ അതി മഹാന്മാരാ
യ ഹിന്തുക്കൾ എത്രയൊ മുമ്പെ ഏകദെശം രണ്ടായിരം
സംവത്സരങ്ങൾക്ക മുമ്പെ ചെയ്തിട്ടും ഒരുവിധം സ്ഥാപിച്ചിട്ടും
ഉണ്ടെന്ന ഞാൻ കാണിച്ചാലൊ.

ഗൊ-കു-മെ—അങ്ങിനെ ഉണ്ടൊ.

മാ—പിന്നെയൊ- ഒന്നും അറിയാതെ ബദ്ധപ്പെട്ട എന്തെങ്കി
ലും പറയാതെ സാവധാനത്തിൽ കെൾക്കു.

ഗൊ.പ—എന്താണ കുട്ടാ നീ പറയുന്നത- ഹിന്തുക്കൾക്ക നിരീ
ശ്വരമതം എപ്പൊഴെങ്കിലും ഉണ്ടായിട്ടുണ്ടൊ.

മാ—സംശയം കൂടാതെ ഉണ്ടായിരുന്നു. ഇപ്പൊഴും ഉണ്ട. സാം
ഖ്യം എന്ന പറയുന്ന കപില മഹൎഷിയുടെ സിദ്ധാന്തം എന്താ
യിരുന്നു. ആറ വിധമാണ ഹിന്തുക്കൾക്ക സിദ്ധാന്തങ്ങൾ ഉ
ണ്ടായിരുന്നത.

ഒന്നാമത- കപിലന്റെ നിരീശ്വരസാംഖ്യ സിദ്ധാന്തം.

രണ്ടാമത- പതഞ്ജലിയുടെ യൊഗവും ഭഗവൽഗീതയും.

മൂന്നാമത- ജയിമനിയുടെ പൂൎവമീമാംസാ.

നാലാമത- വ്യാസന്റെ ഉത്തര മീമാംസാ. അല്ലെങ്കിൽ
വെദാന്തം.

അഞ്ചാമത- ഗൌതമന്റെ നൈയ്യായിക സിദ്ധാന്തം.

ആറാമത- കണാദന്റെ വൈശിഷ്യക സിദ്ധാന്തം.

ഇതിൽ കപിലന്റെ സാംഖ്യം ശുദ്ധ നിരീശ്വരമതത്തെ ഉ
പദെശിക്കുന്നു.

ഗൊ-കു-മെ—അങ്ങിനെയൊ- അങ്ങിനെ ഉണ്ടൊ.

ഗൊ-പ—നിരീശ്വര മതമില്ലാ നുമ്മടെ ശാസ്ത്രത്തിൽ- ഇല്ലാ.

മാ—ഉണ്ട- എന്നാൽ ആ സിദ്ധാന്തം ശുദ്ധ അദ്വൈതികൾ പ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/365&oldid=193463" എന്ന താളിൽനിന്ന് ശേഖരിച്ചത്