താൾ:CiXIV270.pdf/363

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 339

റെ യാതൊരു മാൎഗ്ഗവും ഇല്ലെല്ലൊ- പിന്നെ എന്ത ചെയ്യും.
വിഢ്ഢിത്തം എഴുതി കാണുന്നത എല്ലാം സാധുക്കൾ വിശ്വ
സിക്കുന്നു.

മാ—ഗൊവിന്ദൻകുട്ടി ഇപ്പൊൾ പറഞ്ഞത വലിയ ഭൊഷത്വമാ
ണ. ബ്രാഹ്മണര എഴുതീട്ടുള്ള ചില വിലപിടിച്ച പുസ്തകങ്ങളെ
കുറിച്ച സ്വല്പമെങ്കിലും ഗൊവിന്ദൻകുട്ടിക്ക അറിവുണ്ടായിരു
ന്നുവെങ്കിൽ ൟ വിധം പറയുന്നതല്ല. ഇംക്ലീഷമാത്രം പഠി
ച്ച ബ്രാഡ്ലാവിന്റെ ബുക്കും, ഡാൎവ്വിൻ, വാള്ളെസ്സ-ഹക്സലി,
ഹർബർട്ടസ്പെൻസർ മുതലായവരുടെ ബുക്കുകളും വായിച്ച
അതിലുള്ള യൊഗ്യതകളെ മാത്രം അറിഞ്ഞതിനാൽ യൊഗ്യ
തയുള്ള ഗ്രന്ഥങ്ങൾ ഹിന്തുക്കൾ ആരും ഉണ്ടാക്കീട്ടില്ലെന്ന
ഗൊവിന്ദൻകുട്ടി എങ്ങിനെ പറയും.

ഗൊ-കു-മെ—ഡാൎവിൻ മുതലായ മഹാ ശാസ്ത്രജ്ഞന്മാര ഉണ്ടാക്കി
യ പുസ്തകങ്ങളും നമ്മളുടെ സംസ്കൃതത്തിൽ അയുക്തികളാലും
അസംഭവ്യാവസ്ഥകളാലും നിറയപ്പെട്ടിട്ടുള്ളതായ ഭാരതം, ഭാ
ഗവതം, രാമായണം സ്കാന്ദം മുതലായ പുരാണങ്ങളും ഒരു
പൊലെയാണെന്ന മാധവൻ പറയുന്നുവൊ.

മാ—അസംബന്ധമായി ധൃതഗതിയായി സംസാരിക്കരുത. സാ
വധാനത്തിൽ ആലൊചിച്ച പറയൂ. ഹർബർട്ടസ്പെൻസർ
മുതലായവര എഴുതിയത ഇയ്യെടെയാണ- നുമ്മളുടെ ഹിന്തു
ക്കളുടെ ഇടയിൽ മഹാന്മാരായ ഗ്രന്ഥകൎത്താക്കന്മാരും അ
ദ്വൈതികളും ഉണ്ടായിട്ട ഇപ്പൊഴക്ക ഒന്ന രണ്ടായിരം സംവ
ത്സരങ്ങൾ കഴിഞ്ഞു. ൟ ഒന്ന രണ്ടായിരം സംവത്സരങ്ങളി
ൽ കിട്ടിയ അറിവുകൾ കൂടി ഇപ്പൊഴത്തെ ഇംക്ലീഷ് വിദ്വാ
ന്മാൎക്ക ഉണ്ട- അവര മുമ്പുള്ള വിദ്വാന്മാരെക്കാൾ അധികം
അറിവുള്ളവരതന്നെ. അതിന്റെ കാരണം- അവര പിമ്പുള്ള
വിദ്വാന്മാരാകയാൽ. എന്നാൽ ഗൊവിന്ദൻകുട്ടി ഹിന്തുമത
ത്തെ ദുഷിക്കുന്നതിന്മെൽ ഞാൻ ആക്ഷെപിക്കുന്നില്ലാ- ഹി

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/363&oldid=193458" എന്ന താളിൽനിന്ന് ശേഖരിച്ചത്