താൾ:CiXIV270.pdf/355

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 331

തായി പറയപ്പെടുന്നുണ്ട. ഈ അധികം വിഢ്ഢിത്തങ്ങളും ഭൊ
ഷത്വങ്ങളും ക്രിസ്ത്യാനി വെദ പുസ്തകത്തിൽ കാണുകയില്ലാ.

ഗൊ-പ—അങ്ങിനെ പറയരുത- നുമ്മളുടെ പുരാണങ്ങൾ ഗൊ
വിന്ദൻകുട്ടി എന്തകണ്ടു- വിഢ്ഢിത്തം ഭൊഷത്വം എന്ന എത്ര
യൊ പ്രാചീനമായ നുമ്മളുടെ പുരാണങ്ങളെ കുറിച്ച ഇന്ന
ലെ ഉണ്ടാക്കിയ ഒരു ഇങ്കിരീസ്സബുക്ക വായിച്ചിട്ട പറഞ്ഞാൽ
ആര വിശ്വസിക്കും. അതിരിക്കെട്ടെ, അപ്പൊൾ ദൈവമി
ല്ലെങ്കിൽ മനുഷ്യൻ താനെ ഉണ്ടായി എന്നാണ ഗൊവിന്ദൻ
കുട്ടി പറയുന്നത.

ഗൊ-കു-മെ—മനുഷ്യൻ.എന്ന വെണ്ടാ- ൟ കാണുന്ന സകല
ചരാചരങ്ങളും പലെവിധ കാരണങ്ങളിൽനിന്നും ശക്തിക
ളിൽനിന്നും താനെ ഉത്ഭവിച്ച നിറയുന്നതാണെന്നാകുന്നു
ഞാൻ പറയുന്നത.

ഗൊ-പ—അപ്പൊൾ ഒരു മനുഷ്യൻ മരിച്ചാലൊ അവന്റെ ജീ
വൻ എങ്ങട്ട പൊവുന്നു.

ഗൊ-കു-മെ—എങ്ങട്ടും പൊവുന്നില്ലാ. അതില്ലാതാവുന്നു. ഒരു ക
ത്തുന്ന തിരി കെടുത്തിയാൽ അഗ്നി എവിടെക്ക പൊവുന്നു-
എവിടെക്കും പൊവുന്നില്ല- അത ഇല്ലാതെ പൊവുന്നു- അ
തപൊലെ ജീവനും.

ഗൊ-പ—അപ്പൊൾ മനുഷ്യന വെറെ ഗതി ഒന്നുമില്ല. മരിച്ചാ
ൽ എല്ലാം തീൎന്നു- അല്ലെ! നിന്റെ ൟ മതം പിശാചുക്കൾ
ക്ക കൊള്ളാം- മറ്റാൎക്കും കൊള്ളരുത. മനുഷ്യന എങ്ങിനെ
ൟ കൈകാലുകൾ- കണ്ണ- മൂക്ക- ചെവി- മുതലായ ഇന്ദ്രിയ
ങ്ങൾ എല്ലാം ഉണ്ടായി- ഇതെല്ലാം ഇത്ര ശരിയായും വെടി
പ്പായും എന്ത കാൎയ്യകാരണങ്ങളാണ ഉണ്ടാക്കിയത.

മാ—ശരി- അച്ഛന്റെ ചൊദ്യം ഒന്നാന്തരം. അച്ഛൻ ഗൊവി
ന്ദൻകുട്ടിയൊട ചെയ്ത ചൊദ്യം അല്പം ചില ഭെദങ്ങൾ ചെ
യ്താൽ നല്ല ഒരു ഇംക്ലീഷശാസ്ത്രജ്ഞൻ ചെയ്തപൊലെയുള്ള ഒരു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/355&oldid=193438" എന്ന താളിൽനിന്ന് ശേഖരിച്ചത്