താൾ:CiXIV270.pdf/354

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

330 പതിനെട്ടാം അദ്ധ്യായം.

"ചെയ്ത ശിക്ഷകളെ തന്നെ നൊം നൊക്കുന്നതായാൽ ദൈവം
"എത്ര കഠൊരമായും നിൎദ്ദയമായും അതി ക്രൂരമായും മനുഷ്യ
"നെ ശിക്ഷിച്ചതായി കാണുന്നു. തെറ്റുകാരൻ പിന്നെ എന്ത
"തന്നെ ഗുണകൎമ്മം ചെയ്താലും പശ്ചാത്താപപ്പെട്ടാലും ദൈവം
"ഒരു വിധത്തിലും ദയ കാണിക്കാത്ത മാതിരിയിലാണ ക്രിസ്ത്യാ
"നിവെദത്തിൽതന്നെ കാണുന്നത. ആദാം ഒരു കുറ്റം ഒരു പ്രാ
"വശ്യം ചെയ്തു പൊയി- അതിന അയാളെയും അയാളുടെ സ
"ൎവ്വ സന്താനങ്ങളെയും പരമ്പരയായി എന്നെന്നും നരക കൂപ
"ത്തിൽ നിന്ന ഒരിക്കലും കയറാൻ പാടില്ലാത്ത വിധം ഇട്ടുകള
"ഞ്ഞു. ആദാം തെറ്റ ചെയ്തതിന അവന്റെ സന്താനങ്ങൾ കൂ
"ടി എന്തിന ൟ മഹാ പാപം അനുഭവിക്കുന്നു. ദൈവം ഇ
"ങ്ങിനെ എല്ലാം ചെയ്തിട്ടുണ്ടെങ്കിൽ പിന്നെ എവിടെയാണ അ
"ദ്ദെഹത്തിന്റെ കരുണയും നിതിയും"—ഇങ്ങിനെയാണ ൟ മ
ഹാ യുക്തിമാനായ ശാസ്ത്രജ്ഞൻ പറയുന്നത.

ഗൊ-പ—ആദാം എന്നൊരാളുണ്ടായി എന്ന നുമ്മളുടെ ഹിന്തു
ശാസ്ത്ര പുരാണങ്ങളിൽ ഒന്നും പറയുന്നില്ലാ- ഞാൻ ഇത വി
ശ്വസിക്കയില്ലാ.

ഗൊ-കു-മെ—ആദാമിനെ വിശ്വസിക്കെണ്ടാ - നുമ്മളുടെ പുരാ
ണങ്ങളിൽ ൟ ആദാമിന ഉണ്ടായതായി പറയപ്പെടുന്ന മാ
തിരി ശാപങ്ങളും ദൈവകൊപംകൊണ്ടു വന്ന പലെ മാതി
രി ദുഃഖങ്ങളും ക്രിസ്ത്യാനി വെദത്തിൽ കാണുന്നതിനെക്കാ
ൾ വളരെ അധികം കാണാം. നുമ്മളുടെ പുരാണങ്ങളിൽ
ദൈവ കൊപംകൊണ്ട മാത്രമല്ലാ ദൈവഭക്തന്മാരായ മഹ
ൎഷിമാരുടെ കൊപം കൊണ്ട, ദെവന്മാരുടെ കൊപംകൊണ്ട,
ബ്രാഹ്മണ കൊപംകൊണ്ട, എന്ന വെണ്ട പതിവ്രതമാരായ
സ്ത്രീകളുടെ കൊപംകൊണ്ടുകൂടി ദെവകളും മനുഷ്യരും മൃഗങ്ങ
ളും പലപ്പൊഴും കുഴങ്ങി ബുദ്ധിമുട്ടി അനെക ജന്മങ്ങൾ എടു
ത്ത പലെ മാതിരി സങ്കടങ്ങളും സന്താപങ്ങളും അനുഭവിച്ച

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/354&oldid=193436" എന്ന താളിൽനിന്ന് ശേഖരിച്ചത്