താൾ:CiXIV270.pdf/353

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം. 329

"വഴികൾ എടുത്തും പലെ സന്മാൎഗ്ഗൊപദെശങ്ങൾ ചെയ്തും വ
"രുന്നു. ൟ ഉപദെശങ്ങൾകൊണ്ട ഗുണപ്പെടാതെ ചിലർ പി
ന്നെയും ദുൎവൃത്തിയിൽ ചാടുന്നു- അവരെ ദണ്ഡിപ്പിക്കുകയും
“ചെയ്യുന്നു. ഇങ്ങിനെ ദണ്ഡനം ചെയ്യുന്നത മനുഷ്യരിൽ ത
ന്നെ ഒരു ദുൎയ്യശസ്സിന ഹെതുവാണെങ്കിൽ ദൈവത്തിങ്കിൽ അ
"ത എത്ര അധികം ദുൎയ്യശസ്സിന കാരണമായി തീരുന്നു. നുമ്മളു
ടെ രാജ്യം ഭരിക്കുന മനുഷ്യരാജാക്കന്മാൎക്ക കുറ്റക്കാരുടെ ദുൎബ്ബു
"ദ്ധിയെ നീക്കംചെയ്ത ഗുണബുദ്ധി കൊടുപ്പാൻ ഒരു ശക്തി ഉ
"ണ്ടായിരുന്നുവെങ്കിൽ ആ ശക്തിയെ ഉപയൊഗിച്ച ദുൎമ്മൎയ്യാദ
"യും ദുഷ്പ്രവൃത്തിയും മനുഷ്യരിൽ ഇല്ലാതെ ആക്കിക്കളയുന്നത
"ല്ലാതെ പിന്നെയും കുറ്റം ചെയ്യുന്നത വിരൊധിക്കാതെ നൊ
"ക്കിക്കൊണ്ടനിന്ന,ചെയ്ത ഉടനെ കുറ്റക്കാരെ പിടിച്ച ഹിംസി
"ച്ച ദണ്ഡിപ്പിക്കുവാനായി കാത്തിരിക്കുമൊ? ഒരിക്കലും ചെയ്ക
"യില്ലാ. എന്നാൽ നുമ്മൾ മനുഷ്യൎക്ക ഭവിഷ്യദ്വൎത്തമാനങ്ങളെ
"യൊ പ്രവൃത്തികളെയൊ അറിവാൻ ഉള്ള ശക്തിയില്ലാ. കരു
"ണാകരൻ എന്ന പറയപ്പെടുന്ന ആ ദൈവത്തിനൊ നിങ്ങൾ
"പറയും പ്രകാരം നിശ്ചയമായി ൟ ശക്തി ഉണ്ടാവാതെ ഇരി
"പ്പാൻ പാടില്ലതാനും. മനുഷ്യനെ സൃഷ്ടിച്ചത ദൈവം മനുഷ്യ
"ന്റെ മനസ്സിൽനിന്ന ഉണ്ടാവുന്ന സകലവാസനകളും ദൈവ
"ത്തിൽനിന്ന ആദ്യത്തിൽ ഉത്ഭവിച്ചത, അല്ലെങ്കിൽ ദൈവ
"ത്തിന്ന ഇഷ്ടം പൊലെ ഇല്ലാതാക്കുവാനൊ കുറക്കാനൊ അ
"ധികരിപ്പാനൊ കഴിയുന്നവ; കാൎയ്യം ഇങ്ങിനെ ഇരിക്കുമ്പൊൾ
"ദൈവം പാപകൎമ്മങ്ങൾ ചെയ്വാൻ ഒരു മനുഷ്യന ഉണ്ടാവുന്ന
"ഉത്സാഹങ്ങളെയൊ വാസനയെയൊ നിൎത്താതെ അത ചെ
"യ്യിപ്പിച്ചശെഷം അവനെ കഠിനമായി ശിക്ഷിച്ച വെദനപ്പെ
"ടുത്തി നശിപ്പിക്കുന്നത എന്തിന? ഇത മഹാകഷ്ടമല്ലെ! ദൈ
"വം ഇത്ര ബുദ്ധിഹീനതയായും ക്രൂരമായും ചെയ്യുമൊ? ഇപ്പൊ
"ൾ ക്രിസ്ത്യാനി വെദപുസ്തകത്തിൽ പറയും പ്രകാരം ദൈവം


42*

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/353&oldid=193433" എന്ന താളിൽനിന്ന് ശേഖരിച്ചത്