താൾ:CiXIV270.pdf/352

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

328 പതിനെട്ടാം അദ്ധ്യായം.

"സമസൃഷ്ടികളുമായി സമാധാനമായും സുഖമായും ഇരുത്താൻ
"വെണ്ടി വെറെ യാതൊരു പ്രകാരത്തിലും കഴിവില്ലാതെ ഇരി
"ക്കുന്നതകൊണ്ട മാത്രമാണ മനുഷ്യർ ഉണ്ടാക്കിയ ശാസ്ത്രപ്രകാ
"രം കുറ്റക്കാരനെ ദണ്ഡിപ്പിക്കുന്നതും ശിക്ഷയിൽ പെടുത്തു
"ന്നതും ബന്തൊവസ്തിൽവെച്ച സന്മാൎഗ്ഗൊപദെശങ്ങളെ ചെ
"യ്യുന്നതും. എന്നാൽ ദൈവം തന്നെ തന്റെ സൃഷ്ടികളെ ഇങ്ങി
"നെ ദണ്ഡിപ്പിക്കുന്നതിന്ന എന്തൊരു സംഗതി ഉണ്ടെന്നാണ
"നൊം പറയെണ്ടത. ദൈവം ഉണ്ടെന്നൊ ഇല്ലെന്നൊ ഉള്ള
" വാദത്തെ മുഴുവനും തള്ളി ഉണ്ടെന്ന തന്നെ തീൎച്ചയാക്കുക. ദുഃ
"ഖങ്ങളുടെ ഉത്ഭവത്തെപ്പറ്റിയുള്ള സൎവസിദ്ധാന്തങ്ങളെയും ത
"ൽകാലം ഇല്ലെന്ന വിചാരിക്കുക. സൎവശക്തിയുള്ള ഒരു സ്ര
"ഷ്ടാവ ഉണ്ടെന്നുള്ള സിദ്ധാന്തത്തെപ്പറ്റിയും തല്ക്കാലം തൎക്കി
"ക്കാതിരിക്കുക. എന്നിട്ട ദൈവത്തെ ൟ ജഗത്തിനെ മുഴുവ
"നുംഭരിക്കുന്ന വിശ്വംഭരൻ എന്ന സ്ഥിതിയിൽ മാത്രം ഓൎക്കുക.
"ൟനിലയിൽ ൟ വിശ്വംഭരന താൻ തന്റെ സൃഷ്ടികളെ
"ഇങ്ങിനെ ദണ്ഡിപ്പിക്കുന്നതിനെ നീതീകരിപ്പാൻ എന്ത കാര
"ണങ്ങളെയാണ കാണിപ്പാൻ കഴിയുന്നത? തന്റെ സ്വയരക്ഷ
"ക്കവെണ്ടി ഇങ്ങിനെ ൟ സാധുക്കളായ തന്റെ സൃകഷ്ടിളെ
"ശിക്ഷിക്കുന്നുവൊ-അതല്ല കുറ്റം ചെയ്തവരുടെ നന്മക്കവേണ്ടി
"അവരെ ദണ്ഡിപ്പിക്കുന്നതൊ? ഇതിൽ രണ്ടിൽ ഏത സംഗതി
"ക്കായാലും ൟ ദണ്ഡന കൂടാതെ കാൎയ്യം സാധിപ്പാൻ ആ
"ദൈവത്തിന്ന കഴിയുന്നതല്ലെ. ഒരു മനുഷ്യനെ വെദനയൊ
"സങ്കടമൊ അനുഭവിപ്പിക്കുന്ന പ്രവൃത്തി നുമ്മൾ മനുഷ്യൎക്ക ത
"ന്നെ വ്യസനകരമായ ഒരു പ്രവൃത്തിയാണ. അങ്ങിനെ ചെയ്യെ
"ണ്ടി വരുന്നത നിവൃത്തിയില്ലാത്ത ഒരു ദൊഷകൎമ്മം തന്നെയാ
"ണെന്നാകുന്നു നൊം മനുഷ്യരതന്നെ അഭിപ്രായപ്പെടുന്നത. പ
"ഠിപ്പുള്ള മനുഷ്യര ഇല്ലാത്തവരെ പഠിപ്പിച്ചിട്ടും മനുഷ്യവൎഗ്ഗങ്ങ
"ൾ അന്യൊന്യം സ്നെഹിച്ചും ഐക്യമായി ഇരിക്കെണ്ടതിന്നുള്ള

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/352&oldid=193431" എന്ന താളിൽനിന്ന് ശേഖരിച്ചത്