താൾ:CiXIV270.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

രണ്ടാം അദ്ധ്യായം. 11

ത്തിന്റെ വൎണ്ണം പൊൻകസവിന്റെ സവൎണ്ണമാകയാൽ കസ
വ എവിടെ അവസാനിച്ചു, ശരീരം എവിടെ തുടങ്ങി, എന്ന
കാഴ്ചയിൽ പറവാൻ ഒരുവനും കെവലം സാധിക്കയില്ല. കച
ങ്ങളുടെ നീലിമയും ദൈൎഗ്ഘ്യവും നിബിഡതയും മാൎദ്ദവവും
അതി മനൊഹരമെന്നെ പറവാനുള്ളു. അധരങ്ങൾ, ആ വൎണ്ണ
ത്തിൽ പക്ഷെ യൂറൊപ്യൻ സ്ത്രീകളിൽ അല്ലാതെ കാണ്മാൻ കഴി
യുമൊ എന്ന സംശയം. നെത്രങ്ങളുടെ ദൈൎഗ്ഘ്യവും ത്രിവൎണ്ണ
ത്വവും അതുകളുടെ ഒരു ജീവനും അതകളെക്കൊണ്ട ചിലപ്പൊ
ൾ ചെയ്യുന്ന ഓരൊ കടാക്ഷങ്ങളിൽ നിന്ന യുവാക്കളുടെ നെ
ഞ്ഞിൽ വീഴുന്ന വഹ്നിയുടെ തൈക്ഷ്ണ്യവും കണ്ട അനുഭവിച്ച
വൎക്ക തന്നെ അറിവാൻ പാടുള്ളു. ൟ കാലം സ്തനങ്ങൾ കഠിന
ഭാരങ്ങളാവാൻ സമീപിച്ചിരിക്കുന്നു എന്നതന്നെ പറയാം. വൃ
ത്തങ്ങളായി നിരന്തരങ്ങളായി പൊങ്ങിവരുന്ന ആ തങ്കക്കുടങ്ങ
ളെ ഏത യുവാവ കണ്ട സഹിക്കും. ൟ അതി മനൊഹരിയാ
യ ഇന്ദുലെഖയുടെ സൌന്ദൎയ്യത്തെ വൎണ്ണിപ്പാൻ ആരാൽ സാ
ധിക്കും.

ഇന്ദുലെഖയുടെ സുവൎണ്ണ സദൃശമായ വൎണ്ണവും കുരുവിന്ദ
സമങ്ങളായ രദനങ്ങളും വിദ്രുമം പൊലെ ചുവന്ന അധരങ്ങളും
കരിങ്കുവലയങ്ങൾക്കു ദാസ്യം കൊടുത്ത നെത്രങ്ങളും ചെന്താമ
രപ്പൂവുപൊലെ ശൊഭയുള്ള ആ മുഖവും നീലകുന്തളങ്ങളും സ്തന
ഭാരവും അതികൃശമായ മദ്ധ്യവും മറ്റും ആകപ്പാടെ കാണുമ്പൊ
ൾ പുരുഷന്മാരുടെ മനസ്സിന്ന ഉണ്ടായ ആനന്ദവും സന്തൊഷ
വും പരിതാപവും ഭ്രാന്തിയും ആസക്തിയും വ്യഥയും ഇന്നു പ്രകാ
രമാണെന്ന പറഞ്ഞറിയിപ്പാൻ എന്നാൽ അസാദ്ധ്യമാണെന്ന
ഞാൻ തീൎച്ചയായി ഇവിടെ സമ്മതിക്കുന്നു.

ൟ രൂപഗുണത്തിന്ന യൊഗ്യമായ പഠിപ്പും സൌശീല്യാ
ദി ഗുണങ്ങളും ഇവൾക്കുണ്ടായിരുന്നു. ഇന്ദുലെഖാ കിളിമാനൂർ ഒരു രാജാവവർകളുടെ മകളായിരുന്നു- ഇന്ദുലെഖക്ക രണ്ടര വയ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/35&oldid=193005" എന്ന താളിൽനിന്ന് ശേഖരിച്ചത്