താൾ:CiXIV270.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

10 രണ്ടാം അദ്ധ്യായം.

സൌന്ദൎയ്യം, ഇന്നിന്ന പ്രകാരത്തിൽ അവയവങ്ങളും വൎണ്ണവും
ആയാൽ ഉണ്ടാവുമെന്ന മനസ്സകൊണ്ട മുൻകൂട്ടി ഗണിച്ചുവെ
പ്പാൻ പാടില്ലാത്ത ഒരു സാധനമാണെന്ന ഞാൻ വിചാരിക്കു
ന്നു.

ചില സ്ത്രീകളെ ആപാദചൂഡം നൊക്കിയാൽ ഒരവയ
വത്തിന്നും പ്രത്യെക ദൊഷാരൊപണം ചെയ്വാൻ പാടുണ്ടാക
യില്ലെങ്കിലും ആകപ്പാടെ നൊക്കിയാൽ മനസ്സിന്ന അശെഷം
കൌതുകം തൊന്നാതെ വരാം. ചില സ്ത്രീകൾക്ക അവയവങ്ങ
ൾ പ്രത്യെകമായി സൂക്ഷിച്ച നൊക്കിയാൽ ധാരാളം ദൊഷം
പറവാനുണ്ടായിരുന്നാലും ആകപ്പാടെ അവരെ കണ്ടാൽ കൌ
തുകം തൊന്നും.

എന്നാൽ ഒരു സ്ത്രീക്ക സൌന്ദൎയ്യം ഉണ്ട, ഒരു സ്ത്രീ സുന്ദരീ എ
ന്ന ഞാൻ പറയണമെങ്കിൽ അവളുടെ അവയവങ്ങൾ പ്രഥ
മ ദൃഷ്ടത്തിലും പിന്നെ സാവധാനത്തിൽ സൂക്ഷിച്ച ആലൊചി
ച്ച നൊക്കിയാലും ഒരു പൊലെ അതി കൊമളമായി മനൊഹര
ങ്ങളായിരിക്കണം. പിന്നെ ആകപ്പാടെ സൎവാവയവങ്ങളും‌ ഒന്നാ
യി ചെൎത്ത നൊക്കിയാൽ അതിയായുള്ള ഒരു ശൊഭ തൊന്ന
ണം. കാണുന്ന ക്ഷണത്തിൽ മനസ്സിനെ എങ്ങിനെ മൊഹിപ്പി
ക്കുന്നുവൊ അതപൊലെ തന്നെ എല്ലായ്പൊഴും എത്ര നെരമെ
ങ്കിലും നൊക്കിയാലും മനസ്സിന്നു കണ്ടത പൊരെന്നുള്ള മൊഹം
ഉണ്ടാക്കിച്ച കൊണ്ടെ ഇരിക്കണം. അങ്ങിനെയുള്ള സ്ത്രീയെ ഞാ
ൻ സുന്ദരീ എന്ന പറയും. ഇന്ദുലെഖ അങ്ങിനെയുള്ള സ്ത്രീകളിൽ
അഗ്രഗണ്യയായിരുന്നു.

ഇന്ദുലെഖയുടെ ദെഹത്തിന്റെ വൎണ്ണത്തെ കുറിച്ച ഞാ
ൻ ഒന്നമാത്രം പറയാം. അരയിൽ നെമം ഉടുക്കുന്ന കസവ തു
ണിയുടെ വക്കിനുള്ള പൊൻ കസവകര മദ്ധ്യപ്രദെശത്ത പട്ടയു
ടെ മാതിരി ആവരണമായി നില്ക്കുന്നത കസവാണെന്ന തിരിച്ച
അറിയെണമെങ്കിൽ കൈകൊണ്ടു തൊട്ടു നൊക്കണം. ശരീര

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/34&oldid=193004" എന്ന താളിൽനിന്ന് ശേഖരിച്ചത്