താൾ:CiXIV270.pdf/334

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെട്ടാം അദ്ധ്യായം

ഒരു സംഭാഷണം.

ബാബു കെസബചന്ദ്രസെന്റെ അത്യുന്നതമായ വെൺ
മാട മെടയിൽ ഹിമശുഭ്രമായ ചന്ദ്രികയിൽ ഗൊവിന്ദപ്പണിക്ക
രും മാധവനും ഗൊവിന്ദൻകുട്ടിമെനവനും കൂടി ഇരുന്നശെ
ഷം ഗൊവിന്ദപ്പണിക്കര താഴെ പറയുന്ന സംഭാഷണം തുടങ്ങി.

ഗൊ- പ—കുട്ടികളെ! എന്റെ അഭിപ്രായത്തിൽ നിങ്ങളെ പു
തിയ മാതിരി ഇംക്ലീഷ പഠിപ്പിച്ച അറിവ വരുത്തുന്നതിൽ പ
ലെ ഗുണങ്ങളും നിങ്ങൾക്ക ഉണ്ടാവുന്നുണ്ടെങ്കിലും ഒന്ന രണ്ട
വലിയദൊഷങ്ങൾകൂടി ഇതിൽനിന്ന നിങ്ങൾക്ക സംഭവിക്കു
ന്നതായി ഞാൻ കാണുന്നു. സാധാരണ നിങ്ങൾക്കുണ്ടാവുന്ന
ഗുണങ്ങളെ ൟ ദൊഷങ്ങൾ പലപ്പൊഴും നശിപ്പിച്ച നിങ്ങ
ളെ വഷളാക്കി തീൎക്കുന്നതായി ഞാൻ വ്യസനത്തൊടു കൂടി
കാണുന്നു. ഇതിന്റെ സംഗതികളെ ഞാൻ വിവരമായി പ
റയാം. ഒന്നാമത ൟ ലൊകത്തിൽ കാണുന്ന സ്വഭാവാനു
സൃതമായ അനെകവിധ ഗുണദൊഷങ്ങളുടെ പരിചയത്തി
ൽനിന്ന കാലക്രമംകൊണ്ട മാത്രം സൂക്ഷ്മമായി ആലൊചിച്ച
താന്താങ്ങൾതന്നെ ഗ്രഹിക്കെണ്ടതായ പലെവിധ കാൎയ്യങ്ങ
ളെയും ബുദ്ധിയുടെ ചാപല്യം തീരാത്ത ബാലന്മാരായ നി
ങ്ങൾ ഒരുവിധം പുസ്തകങ്ങൾ വായിച്ചും മറ്റും അറിഞ്ഞ അ
ന്ധാളിച്ച ലൌകികാചാരങ്ങളെയും മതങ്ങളെയും കെവലം
വിട്ട എന്തും പറയാമെന്നും ചെയ്യാമെന്നും ഉള്ള ഒരു ധൈ
ൎയ്യം നിങ്ങളിൽ വന്നുചെരുന്നു.

രണ്ടാമത- ഇത നിമിത്തം നിങ്ങളുടെ ഗുരുജനങ്ങളിലും
ബന്ധുവൎഗ്ഗങ്ങളിലും നിങ്ങൾക്ക എല്ലായ്പൊഴും ഉണ്ടാകെണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/334&oldid=193387" എന്ന താളിൽനിന്ന് ശേഖരിച്ചത്