താൾ:CiXIV270.pdf/333

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പതിനെഴാം അദ്ധ്യായം. 309

ഇങ്ങിനെ വ്യസനിപ്പിച്ചുവെല്ലൊ- നിന്റെ അമ്മ ജീവിച്ചി
രിക്കുന്നുണ്ടൊ എന്ന സംശയം- അത്ര പരവശയായിരിക്കുന്നു.

മാധവൻ കണ്ണുനീർ വാൎത്തുംകൊണ്ട മുഖം താഴ്ത്തി.

ആ ദിവസം കെസബചന്ദ്രസെന്റെ കൂടെ താമസിച്ചു-
പിറ്റെ ദിവസത്തെ വണ്ടിക്ക മലയാളത്തിലെക്ക പുറപ്പെടുവാ
ൻ നിശ്ചയിക്കുകയും ചെയ്തു.

ബാബു കെസബചന്ദ്രസെന്റെ ഉന്നതമായ ഒരു വെണ്മാ
ട സൌധത്തിൽ വിശെഷമായ ചന്ദ്രികയിൽ ഗൊവിന്ദപ്പണി
ക്കരും മാധവനും ഗൊവിന്ദൻകുട്ടിമെനവനും കൂടി അന്ന രാ
ത്രി കാറ്റു കൊള്ളുവാൻ ഇരുന്നപ്പൊൾ ഇവര തമ്മിൽ ഉണ്ടായ
മുഖ്യമായ ചില സംഭാഷണങ്ങളെക്കുറിച്ചു കൂടി എന്റെ വായ
നക്കാരെ അറിയിപ്പാൻ എനിക്ക താല്പൎയ്യമുണ്ടാകയാൽ അതി
ന്റെ വിവരം എനിയത്തെ അദ്ധ്യായത്തിൽ കാണിപ്പാൻ നി
ശ്ചയിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/333&oldid=193385" എന്ന താളിൽനിന്ന് ശേഖരിച്ചത്