താൾ:CiXIV270.pdf/332

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

308 പതിനെഴാം അദ്ധ്യായം.

ങ്ങളും ഇടയിൽ ഉണ്ടായിട്ടില്ലെന്നില്ലാ- എന്നാൽ അതിനാൽ ഒ
ന്നും ഇപ്പൊൾ ഉണ്ടായതപൊലെ ഉള്ള ഒരു സ്തബ്ധത മാധവന
ഉണ്ടായിട്ടില്ല.

ഗൊവിന്ദൻകുട്ടി മെനവൻ പറഞ്ഞത കെട്ടപ്പൊൾ മാധവ
ന്റെ സൎവ്വാംഗം തരിച്ച മരംപൊലെ ആയിപ്പൊയി.

ഗൊവിന്ദപ്പണിക്കര—എന്ത കഷ്ടമാണ കുട്ടാ നീ ചെയ്തത- നി
ന്റെ അമ്മയെയും ആ പെണ്ണിനെയും ഞങ്ങളെയും നീ ഇ
ങ്ങിനെ വ്യസനിപ്പിച്ചുവെല്ലൊ-നീ നാട്ടിൽ വന്നിട്ട ഒരു പൊ
ള്ളും കെട്ട അന്ധാളിച്ചു ഓടിപ്പൊയെല്ലൊ- വിവരങ്ങൾ എ
ല്ലാം ഞങ്ങൾ അറിഞ്ഞു. കഷ്ടം! നിണക്ക എന്തൊ ഒരു ശ
നിപ്പിഴ ഉണ്ടായിരുന്നു- അത തീൎന്നുവായിരിക്കാം.

മാധവന ഒരക്ഷരവും ശബ്ദിപ്പാൻ വയ്യാതെ കസാലമെ
ൽ ഇരുന്നു.

ഉടനെ കെസബചന്ദ്രസെൻ വന്നു. ഇതെല്ലാം കണ്ടിട്ട
എന്തൊക്കയൊ ചില അപകടം ഉണ്ട എന്ന അദ്ദെഹത്തിന്ന
തൊന്നി എങ്കിലും മാധവനൊട ഒന്നും ചൊദിച്ചില്ല. എല്ലാവ
രും ഭക്ഷണത്തിന്ന ആരംഭിച്ചു. മാധവനും ഭക്ഷണം കഴിക്കു
ന്നപൊലെ കാട്ടികൂട്ടി. ഭക്ഷണം കഴിഞ്ഞ ഉടനെ ഗൊവിന്ദ
ൻകുട്ടിമെനവൻ വിവരത്തിന്ന ഒരു ടെലിഗ്രാം മലബാറിലെ
ക്ക അയച്ചു.

കെസബചന്ദ്രസെൻ വെറെ മുറിയിലെക്ക പൊയശെഷം.

ഗൊവിന്ദപ്പണിക്കര—എന്താണ കുട്ടാ- നീ ഒന്നും മിണ്ടാത്തത.

ഗൊവിന്ദൻകുട്ടിമെനവൻ—ഇത്ര വിഢ്ഢിത്തം കാണിച്ചിട്ട എങ്ങി
നെയാണ മിണ്ടുന്നത.

മാധവൻ—അച്ഛാ- എനിക്ക ഇതെല്ലാം കെൾക്കുമ്പൊൾ, അ
റബിയൻ നൈട്സിൽ ഉള്ള ഒരു കഥ വായിച്ച കെൾക്കുമ്പൊ
ലെ തൊന്നുന്നു.

ഗൊവിന്ദപ്പണിക്കര—നല്ല കഥയാണ ഇത. ഇന്ദുലെഖയെ നീ

"https://ml.wikisource.org/w/index.php?title=താൾ:CiXIV270.pdf/332&oldid=193382" എന്ന താളിൽനിന്ന് ശേഖരിച്ചത്